Wednesday, January 14, 2009

വ്യത്യസ്ഥനാമൊരു സോറന്‍ജിയെ.....

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ജയിക്കുന്നതുമെല്ലാം എവറസ്റ്റു കയറുന്നത് പോലെ എന്തോ വലിയൊരു സംഭവമാണെന്നാണ് ഇവിടെ ചിലരുടെയെങ്കിലും ഭാവം. എന്നാല്‍ ജാര്‍ഖണ്ട്‌ മുക്തി മോര്‍ച്ചയുടെയും അതിലുപരി ജാര്‍ഖണ്ടിന്റെ തന്നെയും ജീവാത്മാവും പരമാത്മാവുമായ ഷിബു സോറന്‍ജിക്ക് രണ്ടും പുല്ലാണ്. കാരണം പ്രജാ തല്‍പ്പരനായ ജിക്ക് തന്റെ പ്രജകളുടെ രാജഭക്തി വെള്ളം ചേര്‍ക്കാത്ത മില്‍മ പാല്‍ പോലെ പരിശുദ്ദമാണെന്ന് മറ്റാരെക്കാളും നന്നായി അറിയാം. ചില കുബുദ്ധികള്‍ തിരിച്ചു പറയുന്നുണ്ടെങ്കിലും ആരും കാര്യമാക്കേണ്ടതില്ല.

വോട്ടര്‍മാര്‍ക്ക് താന്‍ കണ്കണ്ട ദൈവമാണെന്നാണ് സോറന്‍ജിയുടെ മതം. ഒരു ദൈവിക ഗെട്ടപ്പോക്കെ ആയിക്കൊട്ടെന്നു കരുതിയാണ് കഷ്ടപ്പെട്ട് ഈ താടിയൊക്കെ കൃഷി ചെയ്തു വരുന്നത്. അത് കൊണ്ടു നടക്കാന്‍ പെടുന്ന പാടു ഈ കുബുദ്ധികള്‍ കണ്ണില്‍ ചോരയില്ലാത്തവന്മാര്‍ വല്ലവരും അറിയുന്നുണ്ടോ?

അപ്പോള്‍ പിന്നെ വോട്ടെന്നല്‍ കഴിഞ്ഞപ്പോള്‍ കേട്ടതെന്താണ്???

ഓ... അത്... അത് വിവരമില്ലാത്തവരല്ലേ... ഞെക്കേണ്ട കള്ളി തെറ്റിപ്പോയതാവനെ വഴിയുള്ളൂ. തെറ്റുകള്‍ മനുഷ്യ സഹജം. അതുകൊണ്ട് വിവരമുള്ളവര്‍ എന്ത് ചെയ്യണം? തിരുത്താന്‍ അവസരം കൊടുക്കണം. അതാണ്‌ ഭക്തര്‍ക്ക്‌ പിണഞ്ഞ അമളി അറിഞ്ഞ പ്രജാവല്‍സലനായ ജി ഒട്ടും കുപിതനാവാതെ അവര്ക്കു തെറ്റ് തിരുത്താന്‍ ഒരവരം കൂടി നല്‍കാന്‍ മാത്രമായി ഒന്നു കൂടി മല്‍സരിക്കാനുള്ള ഹൃദയ വിശാലത അറിയിച്ചത്. കേന്ദ്രത്തിലെ രാജ്യസഭാ അട്ജസ്ടുമെന്റ്റ് ജാര്ഖണ്ടില്‍ ഇല്ലാത്തത് കൊണ്ടാണ് ഗതി കെട്ട് വീണ്ടും മല്സരിക്കുന്നതെന്ന് പറയുന്ന രാജദ്രൊഹികലെ മുക്കാലില്‍ കെട്ടി ചാട്ടക്കടിക്കണം. അവര്‍ക്കറിയില്ല സോറന്‍ജിക്ക് പ്രജകലോടും അവര്ക്കു തിരിച്ചുമുള്ള വാല്‍സല്യം. അത് കൊണ്ടല്ലേ ജയിക്കാനുള്ള കഷ്ടപ്പാടുകള്‍ നന്നായി അറിഞ്ഞിട്ടും വീണ്ടും ജി അതിന് കച്ച മുരുക്കിയത്. എല്ലാം നമ്മുടെ പ്രിയപ്പെട്ട ജര്ഖണ്ടാന്മാരുടെ നന്മക്കു!!!!

പക്ഷെ അങ്ങ് ദില്ലിയില്‍ നിലത്തു പായില്‍ ഉറക്കം തൂങ്ങി തലയിണക്ക് കുത്ത് കൊടുത്തിരിക്കുന്ന ചില തൊഴില്‍ രഹിതര്‍ക്ക് ഈ മഹാത്യാഗം മനസിലാവാതെ പോയത് ജിയുടെ കുറ്റമാണോ?? പഞ്ചായത്ത് വാര്‍ഡില്‍ മല്സരിച്ചാല്‍ പോലും കെട്ടിവച്ച കാശിനു പിന്നീട് തെണ്ടേണ്ടി വരുന്ന അവര്ക്കു എന്തറിയാം ജാര്ഖണ്ടിലെ ജനങ്ങളെ പറ്റി. സ്മരണ വേണം പിള്ളേരെ സ്മരണ!!! സര്‍ദാര്‍ജിക്ക്‌ പിന്തുണക്ക് വേണ്ടി മുന്പ് ഇവര്‍ വന്നു കാലില്‍ പിടിച്ചു കിടന്നിട്ടു എഴുന്നേല്‍പ്പിക്കാന്‍ പെട്ട പാടു ജിക്കെ അറിയൂ.. അവരാണ് ഇപ്പോള്‍- "ഭഗവാനെ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ലല്ലോ.." എണ്ണ ആത്മഗതവുമായി വിവരമില്ലാത്തവരുടെ ആദ്യത്തെ കത്ത് ജി ചുരുട്ടി കുപ്പയിലിട്ടു. അയ്യപ്പനെ പുളിവാളി കാണിച്ചു പേടിപ്പിക്കാനോ??? ഛായ്യ്....

പക്ഷെ പിന്നാലെ വന്നത് "കമ്പി"പ്പാരയായിരുന്നു. രണ്ടേ രണ്ടു വാക്കു മാത്രം. " ഇറങ്ങി പോടാ...." എന്ന് തര്‍ജമ ചെയ്യാം. അന്ത്യ ശാസനമെന്നു സാഹിത്യ ഹത്യ നടത്തുന്ന ചിലര്‍ പറയും. പാലം വലിക്കലെന്നു ഒരു വ്യാഖ്യാനവും ഉണ്ടെന്നു ഏതോ രാഷ്ട്രീയ വാന നിരീക്ഷകനും പറഞ്ഞു. കമ്പി എത്തിയപ്പോഴാണ് ജിയുടെ താടിക്ക് കാറ്റടിച്ചത്. സംഗതി മറിയാമ്മ കത്രീന ഒക്കെ പോലെ ഏതോ ചെറിയ കാറ്റ് ആണെന്ന് കരുതി ജി ഒന്നു പിടിച്ചു നില്‍ക്കാന്‍ നോക്കി. കഴിഞ്ഞ തവണ വിവരമില്ലാത്ത വോടര്മാര്‍ പണി പറ്റിച്ച രണ്ടു പേരെ കാബിനറ്റ്‌ മന്ത്രിമാരാക്കിയത് മദാമ്മ തന്നെയല്ലേ എണ്ണ ന്യായവും നിരത്തി. (രണ്ടും കാലം തികച്ചില്ല എന്നത് കാര്യം വേറെ). പക്ഷെ കൊണ്ടപ്പോഴാണ് ഇതു കത്രീനയും സൂസമ്മയും ഒന്നുമല്ല, സംഗതി കുറച്ചു കൂടിയ ഇനമാണെന്ന് ജിക്ക് മനസിലായത്. ഗതി കെട്ട് അറ്റകൈക്ക് ജി പണ്ടു അവര്‍ ചെയ്തത് തിരിച്ചു ചെയ്തെന്നും പറയുന്നുണ്ട്. പക്ഷെ മദാമ്മ കുലുങ്ങിയില്ല. ലോകസഭാ തെരഞ്ഞെടുപ്പെന്ന ഒറിജിനല്‍ വെടിക്കെട്ടിന് കാതില്‍ പഞ്ഞി തിരുകികൊണ്ടിരിക്കുംബോള്‍ ഇമ്മാതിരി സാമ്പിളില്‍ കുലുങ്ങിയാല്‍ മാനം പോയില്ലേ....

രക്ഷയില്ല വൈദ്യരെ... ഇക്കാലത്ത് മര്യാദക്ക് ജനങ്ങളെ സേവിക്കാനും സമ്മതിക്കില്ലാന്നു വച്ചാല്‍.. പണ്ടത്തെ പോലെ കേന്ദ്രത്തില്‍ പോയി സേവിക്കമെന്നു വച്ചാല്‍ അവിടെ വീടും പൂട്ടി താക്കോലുമായി നില്‍ക്കുകയാണ്‌ സര്‍ദാര്‍ജി. മദാമ്മക്കറിയിയില്ലല്ലോ സോറന്‍ജിയുടെ ബുദ്ദിമുട്ട്. ഒരു ദിവസം ഒരാളെയെങ്കിലും സേവിക്കാതെ കിടന്നാല്‍ പിന്നെ ദുസ്വപ്നങ്ങളുടെ വേലിയേറ്റമാണ്‌. പാവം പ്രജകള്‍. അവര്ക്കു താനല്ലാതെ ആരാണ് ഒരു രക്ഷകന്‍??? എല്ലാം ജര്ഖണ്ടിലെ ജനങ്ങളുടെ ദൌര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍...

പൊടിക്കുറിപ്പ്: വിഷാദ രോഗം മൂര്‍ച്ചിച്ചു താടിക്ക് തീ കൊടുക്കും മുന്പ് സോറന്‍ജിയോട് ഒരപേക്ഷ. കേരളത്തിലേക്ക് വരിക. വടക്കാന്‍ചേരി കൊടുവള്ളി ക്ലിനിക്കുകളില്‍ കിങ്ങിണി കുട്ടന്‍ "ഇന്‍". എന്നിട്ടും മാറിയില്ലെങ്കില്‍ പിന്നെ ഒരു വഴി മാത്രം. ജയ് ഗുരുവായൂരപ്പാ....

1 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb April 16, 2009 at 2:24 PM  

കൊള്ളാം. വിത്യസ്തം തന്നെ

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP