Wednesday, June 17, 2009

മാധ്യമ ധര്‍മം - കൌമുദി മോഡല്‍.


നിഷ്പക്ഷം എന്നൊരു പക്ഷം ലോകത്തുണ്ട് എന്നാരെങ്കിലും പറയുകയാണെങ്കില്‍ മനസിലോര്‍ക്കുക; അതും കേവലം ഒരു പക്ഷം മാത്രമാണ്. അത് കൊണ്ടു തന്നെയാണ് നമ്മള്‍ എവിടെ നില്‍ക്കണം എന്നതീരുമാനത്തിന് പ്രസക്തി എറുന്നതും. കേവല അര്‍ത്ഥത്തില്‍ നിഷ്പക്ഷമെന്നത് ക്രിയാത്മകമായ പ്രായോഗികത അല്ലെന്നിരിക്കെ സ്വതന്ത്രമായ പക്ഷം ചേരല്‍ ഒരിക്കലും തെറ്റായ പ്രവണതയാണെന്ന് പറയാനാവില്ല. ഒരര്‍ത്ഥത്തില്‍ നിഷ്ക്രിയമായ നിഷ്പക്ഷതയെക്കള്‍ ലോകത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് യുക്തിപൂര്‍വമായ പക്ഷപാതങ്ങളുടെ സംഘര്‍ഷങ്ങള്‍ തന്നെയാണ്. പക്ഷെ വ്യക്തികള്‍ക്കപ്പുറത്ത് സമൂഹതിനപ്പുറത്ത് ലോകത്തിന്റെ നയനങ്ങള്‍ ആകേണ്ട മാധ്യമങ്ങള്‍ പക്ഷം ചേരുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്‌. അതിന്റെ പ്രതിഫലനങ്ങളും വിപുലമാണ്.

ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഇന്നു മുന്പെന്നതെക്കാളും തന്ത്രപ്രധാനമാനെന്നതില്‍ രണ്ടു പക്ഷമില്ല. ജനങ്ങള്‍ മറ്റെന്തിനെക്കാളും കൂടുതലായി അവയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. വില നല്‍കുന്നു. അത് കൊണ്ടു തന്നെ ജനങ്ങളോടും അത് വഴി സമൂഹത്തോടും വലിയൊരു കടമയാണ് മാധ്യമങ്ങള്‍ക്ക് നിറവേറ്റാന്‍ ഉള്ളത്. അതിന്റെ പ്രതിഫലനങ്ങള്‍ ആണ് അടുത്തിടെ ഭരണപരവും ആത്മീയവും ആയ അധികാര കേന്ദ്രങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ച പല അഴിമതികളും അപരാധങ്ങളും കുറച്ചെങ്കിലും നീതിയുടെ പാതയിലേക്ക് തിരിച്ചു വിടപ്പെട്ടത്‌. അന്നെല്ലാം അതിനായി അനീതിയുടെ മുന്നില്‍ നിര്‍ഭയത്തോടെ ജനങ്ങള്‍ക്കു വേണ്ടി നിന്ന മാധ്യമങ്ങളില്‍ പ്രഥമസ്ഥാനീയമായ പത്രമായിരുന്നു കേരള കൌമുദി. ചരിത്രത്തില്‍ ഇത്തരം ഒരുപാടു നിര്‍ണായക നിമിഷങ്ങളില്‍ സ്വതന്ത്രവും ധീരവുമായ നിലപാടുകള്‍ എടുക്കാന്‍ കാണിച്ച ആര്‍ജവമാണ് കൌമുദിക്ക് ജനങ്ങളുടെ മനസ്സില്‍ കരുത്തുറ്റ ഒരു പ്രതി രൂപം നല്കിയത്.

അടുത്തിടെ അഭയ കേസില്‍ വരെ സുധീരമായ നിലപാടുകള്‍ കൈകൊണ്ട കൌമുദി ഈ ജൂണ്‍ 9 - ആം തിയതി അതില്‍ നിന്നെല്ലാം പിന്തിരിഞ്ഞു പിണറായി വിജയന്‍റെ പാദങ്ങളില്‍ തൂലിക സമര്‍പ്പിച്ചു നില്ക്കുന്ന ദയനീയ കാഴ്ച ഒട്ടേറെ സങ്കടത്തോടും അതിലേറെ ഞെട്ടലോടെയും മാത്രമെ ഒരു സാധാരണക്കാരന് കാണാനാവൂ... മുന്‍ പേജ് മുഴുവന്‍ ഗവര്‍ണറുടെ വിമര്‍ഷങ്ങല്‍ക്കായി വിട്ടുകൊടുത്ത കൌമുദി എഡിറ്റോറിയല്‍ അതിലേറെ വിജയസ്തുതികളാല്‍ അലങ്കരിക്കുകയാനുണ്ടായത്. തലേ ദിവസം മറ്റു പത്രങ്ങളെല്ലാം ഗവര്‍ണറുടെ തീരുമാനത്തെ അനുകൂലിച്ചു എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ എഡിറ്റോറിയല്‍ കൊളമേ ഇല്ലാതെയാണ് കൌമുദി പ്രസിദ്ധീകരിച്ചത്. അത് പക്ഷെ ഇത്തരം ഒരു അന്ധമായ എഡിറ്റോറിയല്‍ അടുത്ത ദിവസതെക്കായി മാറ്റി വച്ചതുകൊണ്ടാനെന്നു കമ്മ്യുണിസ്റ്റു പാര്‍ട്ടിക്കാര്‍ കരുതിയിട്ടുണ്ടാവില്ല.

തങ്ങളുടെ നേതാവിനെ സംരക്ഷിക്കുന്ന ഒരു തീരുമാനം പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ എടുക്കുന്നത് സ്വാഭാവികമാണെങ്കിലും അത് നീതിപൂര്‍വമാണെന്ന് പറയാനാവില്ല. എന്നിരുന്നാലും ജനങ്ങളുടെ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് അങ്ങനെ ഒരു തീരുമാനം കൈകൊള്ളാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇന്നു ജനങ്ങളുടെ പിന്തുണ ഇല്ലാത്ത ഒരു സര്‍ക്കാര്‍ (തെരഞ്ഞെടുപ്പ് ഫലം കാണാതിരിക്കാന്‍ മാത്രം തിമിരം പത്രാധിപരെ ബാധിച്ചിട്ടില്ല എന്ന് കരുതട്ടെ) അവരുടെ നേതാവിനെ നിയമത്തിന്റെ വഴിയിലൂടെ നിരപരാധിയെന്ന് തെളിയിക്കാന്‍ സഹായിക്കുന്നതിനു പകരം അധാര്‍മ്മികമായി നിയമത്തിന്റെ കണ്ണുകളില്‍ നിന്നും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കാണാതിരിക്കാന്‍ കൌമുദിയോളം അന്ധത ഗവര്‍ണര്‍ക്ക്‌ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് അദ്ധേഹത്തിന്റെ തീരുമാനം. അതിനെതിരെ മുന്‍പെങ്ങുമില്ലാത്ത രോഷത്തില്‍ തെരുവ് ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതിയ പത്രാധിപര്‍ ഒന്നോര്‍ക്കുക. ഇപ്പോള്‍ ജന പിന്തുണ തെളിയിച്ച യു ഡി എഫ്‌ ന്റെ ഒപ്പമാണ് ജനങ്ങള്‍. അവര്‍ ഉയര്‍ത്തിയ ലാവ്‌ലിന്‍ നിലപാടാണ്‌ ബാലറ്റിലൂടെ ജനങ്ങള്‍ അംഗീകരിച്ചത്. അല്ലാതെ മൂന്നു വര്ഷം മുന്പ് കിട്ടിയ ജനസമ്മതിയുടെ സാങ്കേതികത്വതില്‍ മാത്രം തുടരുന്ന ഒരു മന്ത്രി സഭ കണ്ണടച്ച് ലോകം മുഴുവന്‍ ഇരുട്ടിലാനെന്നു കരുതി ഏകകണ്ടമെന്നു പറഞ്ഞെടുത്ത തീരുമാനമല്ല. ജസ്റിസ് ഹേമ നടത്തിയതിനെക്കാള്‍ കൂടുതല്‍ തീരുമാനങ്ങള്‍ രാഷ്ട്രീയം കളിച്ച് എടുത്ത എ.ജി. യെ ഓര്‍ക്കുന്നതില്‍ അല്‍ഷിമേഴ്സ് ബാധിച്ച കൌമുദി വിജയന്‍റെ കവല പ്രസംഗം പോലെ ഗവായിയുടെ "ഈര്‍ക്കില്‍ പാര്‍ട്ടിയെ " പരാമര്‍ശിക്കുമ്പോള്‍ ചോദിയ്ക്കാന്‍ ഒന്നു മാത്രം. ഇന്നലെ വരെ നിങ്ങളെ വിമര്‍ശിച്ച , നിങ്ങള്‍ വിമര്‍ശിച്ച ഈ വിജയന്‍ ഇപ്പോള്‍ നിങ്ങള്ക്ക് എന്താണ് തന്നത്. ഞങ്ങള്‍ വായനക്കാരെ നിങ്ങള്‍ വില്‍പനച്ചരക്കാക്കി വില പെശരുതെന്നു ബഹുമാന്യനായ പത്രാധിപര്‍ കെ. സുകുമാരന്റെ പിന്തലമുരക്കരോടപെക്ഷ.

ദേശാഭിമാനിയോ, ഫാരിസിന്റെ പത്രമോ, മൈലാപൂര്‍ സ്വാമിയുടെ ഇംഗ്ലീഷ്‌ ദേശാഭിമാനിയോ ഇത്തരം താളുകള്‍ അടിച്ചിരക്കിയാല്‍ അതിശയപ്പെടാനില്ല. കുറ്റം പറയാനും കഴിയില്ല. കാരണം അവരുടെ നിലപാടുകളും താല്പര്യങ്ങളും സുവ്യക്തമാണ്. സ്വന്തം പക്ഷം ന്യായീകരിക്കാന്‍ മറ്റു പത്രത്തിന്റെ എഡിറ്റോറിയല്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുന്നത് ഒരു പത്രത്തിന്റെ ശക്തിയല്ല ദയനീയതയാണ് കാണിക്കുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. ആ ഒരു വളഞ്ഞ ദൃഷ്ടിയുള്ള ഇംഗ്ലീഷ് മുഖപ്രസംഗം ചെലുത്തുന്ന സ്വാധീനതെക്കള്‍ ആയിരം മടങ്ങ് വലുതാണ്‌ ഇന്നു വിജയനെതിരെ പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകള്‍. അഭയ കേസില്‍ നിങ്ങളെ ജനം നെഞ്ചോടു ചേര്‍ത്തത് സത്യം പുറത്തു കൊണ്ടു വരാന്‍ കാണിച്ച ഉത്സാഹമാണ്. എന്നാല്‍ ഇന്നു സത്യം മറക്കാന്‍ നിങ്ങള്‍ ഉള്സാതിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. സത്യസന്ധതയുടെയും നിര്‍ഭയതിന്റെയും മുഖം ഉയര്‍ത്തിപ്പിടിച്ച പത്രം പെട്ടെന്നൊരു ദിനം ഒട്ടക പക്ഷിയെ പോലെ അസത്യത്തിന്റെ മണ്ണില്‍ തല പൂഴ്ത്തി വിസര്‍ജിക്കുംപോള്‍ മലിനമാക്കപ്പെടുന്നത്‌ നിങ്ങള്‍ തന്നെ മുറുകെ പിടിച്ചു വളര്‍ത്തിയ മാധ്യമ സംസ്കാരം തന്നെയാണ്.
കൌമുദിയുടെ മുഖ പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഇവിടെ പരാമര്‍ശിക്കാതെ വയ്യ.
1.
"ആര് എന്തൊക്കെ പറഞ്ഞാലും ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാനെന്നതില്‍ പക്ഷാന്തരമില്ല"
(കൌമുദിയെ പോലെ നട്ടെല്ല് പണയം വച്ചവര്‍ക്ക് മാത്രം)
2.
"സ്വന്തം സര്‍ക്കാരിനെ രാഷ്ട്രീയമായി വെട്ടിലാക്കിയ തീരുമാനമെടുതത്തിന്റെ പേരില്‍ ഇനി ആ സ്ഥാനത്ത് തുടരാന്‍ ശ്രീ. ഗവായിക്ക് ഒരവകാശവുമില്ല. ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു എത്രയും വേഗം അദ്ദേഹം തന്റെ പഴയ ഈര്‍ക്കിലി പാര്‍ടിയിലേക്ക് മടങ്ങി പോകണം."
3.
" മന്ത്രി സഭ എടുക്കുന്ന തീരുമാനങ്ങള്‍ വള്ളി പുള്ളി വിടാതെ അംഗീകരിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതല."
4.
"ഗവര്‍ണറുടെ ഭരണ ഘടനാ വിരുദ്ധമായ ഈ നടിപടിക്കെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കെണ്ടാതാണ്. കോടതി തീരുമാനിക്കട്ടെ ഗവര്‍ണറുടെ തീരുമാനത്തിലെ തെറ്റും ശരിയും. പിന്നെ മതി പ്രോസിക്യുഷനും കോപ്പും."
5.
"രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തോന്നിയ പടി ലോഡ് ഷെടിങ്ങും പവര്‍ കട്ടും ഏര്‍പ്പെടുത്തി വര്‍ഷങ്ങളോളം ജനജീവിതം ദുസ്സഹമാക്കി വന്ന കോപ്രായം അവസാനിപ്പിച്ചതാണ് ഈ മനുഷ്യന്‍ നമ്മോടു ചെയ്ത അപരാധം."
(അപരാധം എന്തെന്ന് ഇനി കോടതി പറയും. അപ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരിക കൂടെ പിന്തങ്ങിയവര്‍ക്കും കൂടിയാണെന്ന് ഓര്‍മ്മയുണ്ടായാല്‍ നന്ന്)

സത്യത്തില്‍ ഈ മുഖപ്രസംഗം പത്രത്തിന്റെ എഡിറ്റൊരിയലിനെ അല്ല മരിച്ചു എ.കെ.ജി. സെന്ററില്‍ നിന്നും കീഴ് ഘടകങ്ങളിലേക്ക് നല്കുന്ന സര്‍ക്കുലരിനെ ആണ് ഓര്‍മിപ്പിക്കുന്നത്‌. എന്നിരുന്നാലും കുറച്ചു കാര്യങ്ങള്‍ കൌമുദി പത്രാധിപരുടെ അടഞ്ഞ നയനങ്ങളുടെ സുഖതിനുള്ളിലേക്ക് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു.

സി.പി.ഐ.(എം) ന്റെ നേതാവായ മുഖ്യമന്ത്രിക്ക്‌ പോലും ഇല്ലാതിരുന്ന രോഷത്തില്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തീരുമാനിക്കാന്‍ കൌമുദിയെ പ്രേരിപ്പിച്ചതെന്താണ്? യഥാര്‍ത്ഥത്തില്‍ കേസല്ല പകരം പ്രോസിക്യുഷന്‍ നടപടി വേണ്ടെന്ന മറുപടിക്ക് പകരം പിണറായിയെ നിരപരാധിയെന്ന് വിധിച്ച ഇടതു പക്ഷ സഹചാരിയായ എ.ജി.യുടെയും ഇടതു മന്ത്രി സഭയുടെയും തീരുമാനമല്ലേ രാഷ്ട്രീയ പ്രേരിതം? യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് പിണറായി നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കുന്നത് കാണാനാണ്. അല്ലാതെ ഇടതു മന്ത്രി സഭയുടെയും എ.ജി.യുടെയും മുന്നിലല്ല. ( സി.ബി.ഐ.യുടെ മുന്നില്‍ സിംഗപൂര്‍ യാത്രയെ കുറിച്ചു പരസ്പര വിരുദ്ധമായ മൊഴികള്‍ നല്കിയ അദ്ദേഹത്തിന് അതിന് കഴിയില്ല എണ്ണ ഭയമാവനം പാര്‍ട്ടിക്കും, മൂട് തങ്ങുന്ന കൌമുദിക്കും, അല്ലെ?). ഇടതു നട്ടെല്ലുള്ള ദേശാഭിമാനിയും നട്ടെല്ല് പണയം വച്ച കൌമുദിയും ഒഴികെയുള്ള മാധ്യമങ്ങളും ഇതു തന്നെയാണ് ആവശ്യപ്പെടുന്നത്.

മന്ത്രി സഭയുടെ തീരുമാനം വള്ളി പുള്ളി വിടാതെ അംഗീകരിക്കാനുള്ള സ്ഥാനമാണ് ഗവര്‍ണരെന്നു പത്രാധിപര്‍ ഏത് സ്കൂളിലാണ് പഠിച്ചത്. പ്രവര്‍ത്തനം ശരിയല്ലെന്ന് തോന്നിയാല്‍ മന്ത്രി സഭ പിരിച്ചു വിട്ടു രാഷ്ട്ര പതിഭരണത്തിന് ശുപാര്‍ശ ചെയ്യാനുള്ള അധികാരമുള്ള ആളാണ് ഗവര്‍ണരെന്ന കാര്യം താങ്കളെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ. വിവേചനാധികാരം ഗവര്‍ണര്‍ക്കില്ലെന്നു ഏത് പുസ്തകത്തിലാണ് താങ്കള്‍ വായിച്ചത്? അത് എന്തൊക്കെ തന്നെ ആയാലും ഈ മുഖപ്രസംഗം വായിക്കുമ്പോള്‍ കേരള കൌമുദി ഒട്ടും തന്നെ വിവേച്ചനാധികാരമില്ലാതെ വെറും റബ്ബര്‍ സ്ടാമ്പായി മാറി പിണറായി വിജയന്‍റെ കാക്കൂട്ടില്‍ വാലും ചുരുട്ടി കിടക്കുകയാണെന്ന് മനസിലാക്കാന്‍ ഏറെഒന്നും ചിന്തിക്കേണ്ട കാര്യമില്ല. പക്ഷെ ഗവര്‍ണറെ നിങ്ങളെ പോലെ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന റാന്‍ മൂളികള്‍ മാത്രമെന്ന് കരുതരുതെന്നപെക്ഷ.

യദാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ക്കെതിരെയല്ല, ഗവര്‍ണറെ അപമാനിക്കുന്ന വാക്കുകള്‍ പുലമ്പിയ പത്രതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയില്‍ പോകേണ്ടത്. ഒരിക്കല്‍ മന്ത്രി സഭ വേണ്ടെന്നു പറഞ്ഞ സി.ബി.ഐ. അന്വേഷണത്തിനു ഉത്തരവിട്ടതും ഇതേ കോടതി തന്നെയെന്നത് മറക്കരുത്. സത്യസന്ധനെങ്കില്‍ പിണറായി എന്തിന് നിയമത്തില്‍ നിന്നും മാറി നടക്കാന്‍ ശ്രമിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി കോടതി കയറുന്നത് അപമാനമല്ല മരിച്ചു അഭിമാനമാനെന്നു പറഞ്ഞ കൌമുദി ഇങ്ങനെ മാറിപോയതെന്തെ? യദാര്‍ത്ഥത്തില്‍ തന്റെ നേരെ ഉയര്ന്ന ആരോപണത്തെ ശരിയല്ലെന്ന് തെളിയിക്കാന്‍ വിജയനോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയായിരുന്നു ഇങ്ങനെ വിജയസ്തുതി പാടുന്നതിനു പകരം കൌമുദിയുടെ പാരമ്പര്യം വച്ചു ചെയ്യേണ്ടിയിരുന്നത്. ഒടുവിലായി പിണറായി ചെയ്ത അപരാധമെന്നു പരാമര്‍ശിച്ചു പറഞ്ഞതു ഇവിടെ നവകേരള മാര്‍ച്ചിലെ കുട്ടി സഖാക്കള്‍ വഴി നീളെ ഒട്ടിച്ച നോടിസിലെ വാക്കുകളും. എന്തായാലും ഒന്നു തീര്‍ച്ചയാണ് പിണറായിയുടെയോ സില്‍ബന്ധികലുടെയോ ഭീഷണിയിലോ പ്രലോഭനങ്ങളിലോ കൌമുദി മൂക്കും കുത്തി വീണിരിക്കുന്നു. ഒരു മാധ്യമത്തെ സംബധിച്ചിടത്തോളം നിലപാടുകളില്‍ മറിച്ചിലുകള്‍ നടത്തുന്നത് സ്വന്തം പിതൃത്വം തള്ളി പറയുന്നതിന് തുല്യമാണ്. ഇത്തരമൊരു നിലപാടാണ്‌ ഇനിയും തുടരാന്‍ പോകുന്നതെങ്കില്‍ ഒന്നു പറയാതിരിക്കാന്‍ വയ്യ. നിങ്ങള്ക്ക് പറഞ്ഞ്ട്ടുള്ളത് പത്ര പ്രവര്‍ത്തനമല്ല. പാദസേവയും കൂട്ടികൊടുപ്പുമാണ്.

പക്ഷം ആര്ക്കും ചേരാം. പക്ഷെ അത് വരെ നിന്ന നിലപാടുകള്‍ക്ക് കടക വിരുദ്ധമായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഓരോ മാധ്യമങ്ങളും ഓര്‍ക്കേണ്ടതുണ്ട്. പത്രമെന്നത് പത്തോ ഇരുപതോ അച്ചടി പുരണ്ട താളുകള്‍ മാത്രമല്ല, കാലങ്ങള്‍ കൊണ്ടു വായനക്കാരുടെ മനസ്സില്‍ കോറിയിട്ട ഒരു വിശ്വാസം കൂടിയാണ്. പത്രത്തെ വളര്‍ത്തുന്നത് ഡെസ്കിലും ഓഫീസിലും ഇരുന്നു കുത്തിക്കുറിക്കുന്ന കുറച്ചു പത്രപ്രവര്‍ത്തകര്‍ മാത്രമല്ല; ആ വാക്കുകളെ നെഞ്ചില്‍ ഏറ്റിയ ഒരു ജനത കൂടിയാണ്. നിങ്ങളുടെ സ്വാര്‍ഥമായ ലാഭത്തിനു വേണ്ടി അവരെ വില്‍ക്കുമ്പോള്‍ നിങ്ങള്‍ സ്വയം ഇല്ലാതാവുന്നതോടൊപ്പം ഓര്‍മ്മകള്‍ ആക്കുന്നത് നിങ്ങളും പൂര്‍വികരും ചേര്‍ന്ന് ഒരുപാടു മനസുകളില്‍ കോറിയിട്ട പ്രതീക്ഷകളും കൂടിയാണ്. കൌമുദിക്ക് ആ പ്രതീക്ഷകളെ ഇനിയും മുന്നോട്ടു കൊണ്ടു പോകാനുള്ള കരുത്തുണ്ട്. ഏതെങ്കിലും ഭീഷണി നിങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍ ഞങ്ങള്‍ കൂടെയുണ്ട്. പക്ഷെ ഏതെങ്കിലും പ്രലോഭനങ്ങള്‍ക്ക് നിങ്ങള്‍ ഞങ്ങളെ വിട്ടു എങ്കില്‍ ചരിത്രം നിങ്ങള്‍ക്കു ഒരിക്കലും മാപ്പു നല്‍കില്ല. നൂറാം പിറന്നാളിനോട് അടുക്കുന്ന കൌമുദിക്ക് ആ പ്രതീക്ഷകളെ മുന്നോട്ടു കൊണ്ടു പോകാനുള്ള ആര്‍ജവം ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

പിന്‍ കുറിപ്പ് : കൌമുദി ഫ്ലാഷ്‌ നടത്തിയ പരിപാടികള്‍ ഇപ്പോള്‍ കൈരളി ടിവി പ്രൈം ടൈമില്‍ സംപ്ര്ക്ഷണം ചെയ്യുന്നു. അതും ഈ മുഖപ്രസംഗവും തമ്മിലുള്ള ബന്ധത്തില്‍ എന്തോ ഒരു നാറ്റം സാധാരണക്കാരന് തോന്നിയാല്‍ പത്രാധിപര്‍ക്ക് എന്ത് പറയാനാവും. വിജയനെപ്പോലെ ചോദ്യങ്ങളില്‍ നിന്നും ഓടിയോളിക്കുമോ? അതോ-........

9 comments:

tom June 10, 2009 at 10:30 PM  

പത്രവും ,കലാകൌമുദിയും ,ഫയര്‍ എന്നമഞ്ഞ പ്രസിദ്ധീകരണവും ,ഫ്ലാഷ് എന്ന അര മഞ്ഞപ്പത്രവും ഒരേ സമയവും നടത്തുന്നവര്‍ ഇതല്ല ഇതില്‍ അപ്പുറവും എഴുത്തും .അത്രക്കൊക്കെ മാന്യത അവര്‍ക്ക് കല്പിച്ചാല്‍ മതി ,

പാവപ്പെട്ടവന്‍ June 11, 2009 at 5:33 PM  

നിഷ്ക്രിയമായ നിഷ്പക്ഷതയെക്കള്‍ ലോകത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് യുക്തിപൂര്‍വമായ പക്ഷപാതങ്ങളുടെ
സംഘര്‍ഷങ്ങള്‍ തന്നെയാണ്.

വളരെ ശരിയാണ്

മുക്കുവന്‍ June 12, 2009 at 2:18 AM  

നിഷ്ക്രിയമായ നിഷ്പക്ഷതയെക്കള്‍ ലോകത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് യുക്തിപൂര്‍വമായ പക്ഷപാതങ്ങളുടെ
സംഘര്‍ഷങ്ങള്‍ തന്നെയാണ്...

I do agree with that..!

cheers

Anonymous June 12, 2009 at 7:28 PM  

Kaumudi oru manja pathram...

Anonymous June 13, 2009 at 1:41 AM  

kaumudi lost all credibility. There are several examples a person can harm a paper or party etc
PINARAYI= Danaged 95% of CPIM
N RAM = Damaged 75% of The Hindu we used to say The Hindu can be changed The Hindu
Indias anti national news paper
Or The chinese

മായ മറയൂര്‍ June 14, 2009 at 4:06 PM  

നിന്ന നില്‍പ്പില്‍ കാലുമാറുന്ന പാരമ്പര്യം കെ.സുകുമാരന്റെ കാലം മുതലേ ഇവര്‍ക്കുണ്ടു.പക്ഷേ, അദ്ദേഹത്തിനു സാമൂഹിക പ്രതിബദ്ധതയുണ്ടായിരുന്നു.പക്ഷേ,തമ്മില്‍ തല്ലി പത്രം കുളം തോണ്ടിയ മക്കള്‍ക്ക് എന്തു പാരമ്പര്യം?എന്തു നിലപാടുകള്‍?മഞ്ഞപുസ്തകമിറക്കുന്ന ഭാസുരേന്ദ്രന്മാര്‍ കൌമുദിയില്‍ അരങ്ങുവാഴുമ്പോള്‍ എന്‍.ആര്‍.എസ് ബാബുവും,പി.സുജാതനും മുതല്‍ യു.കെ.കുമാരന്‍ വരെയുള്ളവര്‍ പടിയ്ക്ക് പുറത്താക്കപ്പെടും.പത്രപ്രവര്‍ത്തകരെ ഇത്ര ഭീകരമായി പീഡിപ്പിക്കുന്ന,ചൂഷണംചെയ്യുന്ന ഒരു പത്രം കേരള്ളത്തിലില്ല.സ്റ്റാലിന്റെ പ്രേതം ബാധിച്ചവ്വരാണു ഇന്നു കൌമുദിയുടെ തലപ്പത്തിരിക്കുന്നവര്‍.അവര്‍ക്ക് പിണറായിയെ ‘ക്ഷ‘ പിടിക്കും.ചുമ്മാതല്ല,ലാവ്നിലില്‍ നിന്നടിച്ചുമാറ്റിയ കെട്ടില്‍ ഒരു പങ്കു വാങ്ങിയിട്ടാകും ഈ കൂലിയെഴുത്തു.മണിയാരാ മോന്‍!
ഇങ്ങനെ വല്ലവന്റേയും അടിവസ്ത്രം അലക്കി വെളുപ്പിക്കാന്‍ ശ്രമിച്ച് പത്രം ശോഷിച്ച്-ശോഷിച്ച് അഞ്ചാം സ്ഥാനത്തായി.അതുകൊണ്ടു ഇവരിനി എന്തു “കോപ്പ്”എഴുതിയാലും അതിനു പുല്ലുവില.ഫൂ!(ശൈലിയ്ക്ക് പിണറായിയോടും ജയരാജനോടും കടപ്പാട്).

മൂര്‍ത്തി June 15, 2009 at 2:48 AM  

കേരള കൌമുദിയെ വിമര്‍ശിക്കുന്നതിനു മുന്‍പ് മറ്റു പത്രങ്ങള്‍ പുലര്‍ത്തുന്നത് മാധ്യമ ധര്‍മ്മം തന്നെയോ എന്നൊന്ന് പരിശോധിക്കാമായിരുന്നു. ഹിന്ദുവിന്റെയും (മൈലാപൂര്‍ സ്വാമിയുടെ ഇംഗ്ലീഷ്‌ ദേശാഭിമാനി തന്നെ) കേരള കൌമുദിയുടെയും പത്രാധിപക്കുറിപ്പുകള്‍ ആരെയൊക്കെയോ അലോസരപ്പെടുത്തുണ്ട്. മലീമസമായ മാധ്യമ സംസ്കാരം എന്ത് എന്നതിന് കേരളകൌമുദി പത്രാധിപ്പക്കുറിപ്പിന്റെ വരികള്‍ എടുത്തെഴുതി ക്ഷീണിക്കുന്നതിനേക്കാള്‍ നല്ലത് മ പത്രങ്ങളുടെ തലക്കെട്ട് മാത്രം നോക്കുന്നതായിരുന്നു.

ഞങ്ങളും പത്രങ്ങളൊക്കെ വായിക്കുന്നവരാണെന്ന് ഓര്‍മിപ്പിച്ചെന്ന് മാത്രം.

Anonymous June 15, 2009 at 6:17 AM  

വന്നല്ലോ വനമാല...... മുര്‍ത്തി സാറും. ഇനി മാരിചന്‍ സാര്‍ , മാനവീയന്‍ സാര്‍ , ബാബു സാര്‍ , സ്വസ്തിക സാര്‍ , അങ്ങനെ എത്ര എണ്ണം പറഞ്ഞ കു‌ലി ബ്ലോഗേര്‍സ് .... ദുര്‍ഗക്കു പണിയായി . ഉത്തരം ഇല്ലങ്കില്‍ പിന്നെ‌ തുടങ്ങും വാമൊഴി പ്രയോഗങ്ങള്‍ ......

ആര്‍ ഡി ദുര്‍ഗാദേവി June 17, 2009 at 12:24 PM  

മറ്റു പത്രങ്ങള്‍ ആണോ പ്രിയ മൂര്‍ത്തി കേരള കൌമുദി? പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെയാണ് താങ്കള്‍ പറഞ്ഞ പത്രങ്ങള്‍ ഹിന്ദു, ദേശാഭിമാനി, ഇപ്പോള്‍ കേരള കൌമുദിയും എഴുതുന്നത്. സൂര്യന്റെ വെളിച്ചം ഒരു ചെറു കുട കൊണ്ടു മറക്കാമെന്നു കരുതുന്നുണ്ടാവും അവര്‍. താങ്കള്‍ പത്രം വായിക്കുന്ന ആളെന്ന് അറിഞ്ഞതില്‍ സന്തോഷം. ഏതൊക്കെ പത്രമാണ്‌ വായിക്കരുല്ലതെന്നുകൂടി അറിഞ്ഞാല്‍ കൂടുതല്‍ സന്തോഷം. കേരള കൌമുദിയുടെ എഡിറ്റോറിയല്‍ അലോസരപ്പെടുത്തുന്നത് ശരിയാവാം. പക്ഷെ അതിനെ വിമര്‍ശിക്കുന്നത് താങ്കളെപ്പോലുള്ളവരെ അലോസരപ്പെടുതുന്നതിന്റെ കാരണമെന്താണ്? മറ്റു പത്രങ്ങള്‍ സത്യം കണ്ടെത്താനും, അത് വിളിച്ചു പറയാനും ശ്രമിക്കുന്നു, താങ്കളെപോലുള്ളവര്‍ അത് മുടിവക്കാന്‍ ശ്രമിക്കുന്നവരെ പിന്താങ്ങാനും... മാധ്യമ ധര്‍മം സത്യം പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കലാണ്. ശരിയോ തെറ്റോ എന്നൊക്കെ നിയമ വ്യവസ്ഥ നോക്കിക്കൊള്ളട്ടെ. പക്ഷെ നിയമത്തെ ഭയപ്പെടുന്നവര്‍ ആണോ താങ്കള്‍ പറഞ്ഞ മാധ്യമ ധര്‍മ്മത്തിന്റെ വക്താക്കള്‍. അന്ധത ബാധിക്കാത്ത ഏതെങ്കിലും പത്രത്തെ പിന്തുടരാന്‍ ശ്രമിക്കു. ദേശാഭിമാനിയും ഹിന്ദുവും ഒക്കെ പത്രങ്ങള്‍ തന്നെ. പക്ഷെ അവയുടെ താല്‍പര്യവും കാഴ്ചയിലെ തിമിരവും എല്ലാവര്ക്കും അറിയാം. താങ്കള്ക്ക് അറിയില്ലെങ്കില്‍ സഹതാപമുണ്ട്. സ്വയം ആ ഇരുട്ട് മാളത്തില്‍ നിന്നൊന്നു പുരത്ത് വന്നു നോക്ക് സഖാവേ.. സത്യത്തിന്റെ വെളിച്ചവും അറിവിന്റെ തെന്നലും ഒന്നു അനുഭവിക്ക്... പിന്നെ കൌമുദി... നിന്ന നിലവില്‍ നിലപാട് മാറ്റിയ നാട്റെള്ളില്ലാതവര്‍ക്ക് ചരിത്രത്തിലെ സ്ഥാനം എവിടെയാണെന്ന് താങ്കളെ എന്നെപ്പോലുള്ളവര്‍ പഠിപ്പിച്ചു തരേണ്ട കാര്യമുണ്ടോ? സ്വന്തം ചിന്തയെന്കിലും അഴിമതിക്കാര്‍ക്ക് പണയം വക്കാതിരിക്കുക.

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP