ആദ്യമേ പറയട്ടെ; ഈ കുറിപ്പ് സ്വവര്‍ഗ അനുരാഗത്തെയോ സ്വവര്‍ഗ രതിയെയോ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാനോ വിമര്‍ശിക്കാനോ ലക്ഷ്യം വച്ചുള്ളതല്ല. അതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചു പിന്നീട് സംവദിക്കാം.
ഇന്നു എന്നെപ്പോലെ ഒരുപാടു പേരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം പറഞ്ഞു കൊണ്ടു തുടങ്ങാം. ആ വിധി (ബഹു: ഡല്‍ഹി ഹൈക്കോടതി വിധി) ഏറ്റവും ആഹ്ലാദഭരിതര്‍ ആക്കിയത് സ്വവര്‍ഗ അനുരാഗികളെയോ സ്വവര്‍ഗ രതിക്കായി നടക്കുന്നവരെയോ അല്ല എന്നതാണ് കുറച്ചു ദിവസങ്ങള്‍ ആയി കേരളം (അവരുടെ ഭാഷയില്‍ കപട സദാചാര വാദികളുടെ കേരളം; അവര്‍ ആരെന്നു വഴിയേ മനസിലാകും) അമ്പരപ്പോടെ കണ്ടു കൊണ്ടിരിക്കുന്നത്. ചാനലുകളിലും പത്രങ്ങളിലും ഇതേ പറ്റി വന്ന ചര്‍ച്ചകളിലും അഭിപ്രായങ്ങളിലും എല്ലാം പങ്കെടുത്തവര്‍ ആ നിയമത്തിന്റെ സംരക്ഷണം അനുഭവിക്കാന്‍ പോകുന്നവരായിരുന്നില്ല എന്നത് വളരെ രസകരം ആണ്.( ഒരു സന്ജീഷിനെ മാറി നിര്‍ത്താം) അപ്പോള്‍ പിന്നെ ഈ മുറവിളികളുടെ ലക്ഷ്യം എന്താണ്. ആ പാവങ്ങളുടെ പേരും പറഞ്ഞു അവരുടെ രക്ഷകരായി സ്വയം ചമഞ്ഞു അവരുടെ വഴികളെ പുല്‍കാന്‍ ഒരിക്കലും ഇഷ്ടപ്പെടാതെ ചുളുവില്‍ കുറച്ചു പ്രശസ്തിയും ശ്രദ്ധയും പിടിച്ചു പറ്റുക എന്നതല്ലാതെ? (പ്രശസ്തിയോ കുപ്രശസ്തിയോ എന്നത് വായനക്കാരുടെ മനോധര്‍മ്മത്തിനു വിടുന്നു) നാടകം ചെയ്തു ലോകം പൂങ്കാവനമാക്കാന്‍ മുട്ടി നടക്കുന്ന രണ്ടു "പത്ര പ്രവര്‍ത്തകര്‍" കിട്ടിയ തക്കം മുതലാക്കി അരങ്ങില്‍ ഇക്കിളിയുണര്‍ത്തുന്ന ആര്‍ക്കും മനസിലാകാത്ത തട്ടിക്കൂട്ട് ബുദ്ധിജീവിജാടകളുമായി പത്ര താളുകളിലും ചാനലുകളിലും കയറിക്കൂടാന്‍ കാണിച്ച അഭ്യാസത്തിന്റെ ശേഷിപ്പ് വാരികയുടെ താളില്‍ കണ്ണുരുട്ടി ഭയപ്പെടുതുമ്പോഴും ആ പാവങ്ങള്‍ക്ക് അതില്‍ നിന്നു എന്താണ് കിട്ടുന്നത്? അതിന്റെ തുടര്‍ച്ചയെന്നോണം കലാകൌമുദി 1767- ആം ലക്കത്തില്‍ കവര്‍ സ്റ്റോറി ആയി ജിഷ എഴുതിയ ലേഖനത്തിലെ ബാലിശമായ ചില ജല്പനങ്ങളും കണ്ടപ്പോള്‍ ഏറെ ശ്രമിച്ചിട്ടും രണ്ടു വാക്കു പറയാതിരിക്കാന്‍ ആവുന്നില്ല.
സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നത് ഫാസിസ്റ്റുകള്‍ ആണെന്നാണ് ഏറെ കഷ്ടപ്പെട്ട് ലേഖിക കണ്ടെത്തിയിരിക്കുന്നത്. പറയുന്നതു ജിഷ എന്ന അനുഗ്രഹീത പത്ര പ്രവര്‍ത്തകയും അച്ചടിച്ചത് കലാകൌമുദി എന്ന ഗൗരവമുള്ള വാരികയും ആയതിനാല്‍ തെല്ലും അവിശ്വസിക്കേണ്ട. കാരണം ഫാസിസം എന്താണെന്ന് ലോകത്ത് ഏറ്റവും നന്നായി അറിയുന്നത് അവര്‍ക്കാണ്. മറിച്ച് പറയുന്നവരെല്ലാം ശുദ്ദ മണ്ടന്മാര്‍. കാരണം ഫാസിസത്തെക്കുറിച്ച് അവര്‍ക്കെന്തറിയാം!!! ഓര്‍മയില്‍ വരുന്നതു കുറച്ചു നാള്‍ മുന്‍പ് വിശുദ്ദ നളിനി ജമീല മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ "ബ്രാഹ്മണ്യത്തെ" പറ്റി ഘോരഘോരം വാചാലയായതാണ്.
അന്യരുടെ സ്വകാര്യതയെ കുറിച്ചു ലേഖിക വലിയ വായില്‍ പറയുമ്പോള്‍ വേശ്യയുടെ ചാരിത്രപ്രസംഗം പോലെയാണ് വായിക്കുന്നവര്‍ക്ക് തോന്നുന്നത്. ആരാണ് അന്യരുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കുന്നവര്‍??? ലേഖിക അടക്കമുള്ള ഇവിടത്തെ പത്ര പ്രവര്‍ത്തകരല്ലെ??? എന്നിട്ട് ഞെളിഞ്ഞിരുന്നു സദാചാരത്തെ കുറിച്ചു വായിട്ടലച്ചു മലയാളിയുടെ സാംസ്‌കാരിക ബോധത്തിനെ കൊഞ്ഞനം കുത്തുന്നവര്‍ നഗര മധ്യത്തില്‍ സ്വന്തം ഉടുതുണിയാണ് പാറിചെറിയുന്നതെന്നോര്‍താല്‍ നന്ന്.
"സദാചാരത്തിന്റെ പൊന്‍ നൂലിഴകളാല്‍ പട്ടുടുപ്പിട്ടു നടക്കുമ്പോഴും ഒരു വിരല്‍ തുമ്പിന്റെ മറവില്‍ തുണി പൊക്കി നോക്കുന്ന സംസ്കാര ബോധം പുലര്‍ത്തുന്നവര്‍."
("വിരല്‍ തുമ്പിന്റെ മറവില്‍" എന്നത് ആവേശം കൂടി എഴുതിപോയതാവാം. വിരല്‍ തുമ്പ് കൊണ്ടു എന്നായിരുന്നെങ്കില്‍ അതിനൊരു അര്‍ത്ഥമെന്കിലും ഉണ്ടായേനെ. പോട്ടെ. എഴുതുന്നത് നമ്മുടെ ലെഖികയല്ലേ. ഇത്രയെങ്കിലും ഒപ്പിച്ചല്ലോ എന്ന് സമാധാനിക്കാം.) ഇവരെപോലെ നാണമില്ലാത്ത പത്രപ്രവര്‍ത്തകരുടെ ഇത്തരം അബദ്ദജടിലമായ ജല്പനങ്ങള്‍ കേള്‍ക്കുമ്പോള്‍ മന്തുള്ളവന്‍ സ്വന്തം കാല്‍ ചെളിയില്‍ പൂഴ്ത്തി മന്തില്ലാതവരെ മന്താ എന്ന് വിളിക്കുന്നത് പോലെ തോന്നിപ്പോകും. മറവില്‍ തുണി പൊക്കി നോക്കുന്ന സദാചാരവാദികളെന്ന് നിങ്ങള്‍ മലയാളിയെ തരം താഴ്ത്തുമ്പോള്‍ ഒന്നേ പറയാനുള്ള. മലയാളി അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അവരുടെ കൂട്ടികൊടുപ്പ്കാരാണ്. മാധ്യമ പ്രവര്‍ത്തകര്‍!!! രണ്ടു പേരുടെ സ്വകാര്യതയായ സ്വവര്‍ഗ രതിയെപ്പോലും ആഘോഷമാക്കി കവര്‍ സ്റ്റോറി ചെയ്യുന്ന മാധ്യമങ്ങള്‍!!! മലയാളിയെ ശരിയായി വിലയിരുതണമെങ്കില്‍ ആദ്യം നിങ്ങള്‍ ആ മഞ്ഞ കണ്ണട ഒന്നു മാറ്റുക. നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ചക്കും ബാധിച്ച തിമിരമാണ് ഒരു പരിധി വരെ നേരത്തെ നിങ്ങള്‍ തന്നെ പറഞ്ഞ ആ സാംസ്കാരിക ബോധം.
സ്വവര്‍ഗ രതിക്ക് നിയമത്തിന്റെ പരിരക്ഷയുണ്ടെങ്കിലും ഇവിടത്തെ മൂല്യ ബോധനകള്‍ക്ക് അടങ്ങി ഇരിക്കാനാവില്ലെന്നു ലേഖിക പറയുന്നു. സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നാല്‍ മുറി തരാത്തതാണ് നമ്മുടെ സദാചാര ബോധമെന്ന 'എഴുത്തുകാരനായ' (???) സിവിക് ചന്ദ്രന്റെ അഭിപ്രായം ലേഖിക എടുതെഴുതിയിട്ടുണ്ട്. പക്ഷെ ലേഖികയെ ഒന്നു ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മലയാളിയുടെ ഇനിയും അസ്തമിചിട്ടില്ലാത്ത സദാചാര ബോധം തന്നെയാണ് അവര്ക്കു മുറി കിട്ടാതെ പോകുന്നതിന്റെ കാരണം. അതിന് കാരണം ആ എഴുത്തുകാരന് ഏറ്റവും വലിയ പരിചയകാരായ നളിനി ജമീലമാര്‍ ഉണ്ടാക്കിയ കുപ്രസിദ്ധി തന്നെയാണെന്ന് മലര്‍ന്നു കിടന്നു തുപ്പുന്ന ശ്രീ ചന്ദ്രന്‍ കാണാതെ പോവുന്നത് മൂന്നാം കണ്ണുള്ള നിങ്ങള്‍ മാധ്യമാക്കാരും കാണാതെ പോവുകയാണോ!!!
കോട്ടയത്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് നിങ്ങള്‍ പത്രക്കാര്‍ ആഘോഷിചിട്ടുണ്ടാകാം. അതാണ് ഇത്ര ഓര്‍മ്മയോടെ എടുത്തെഴുതിയത്. എന്നിട്ട് അതിനും പഴി മലയാളി സമൂഹത്തിനെ. നല്ല മാധ്യമ ധര്‍മ്മം തന്നെ.
ഇന്ദ്രിയാനുഭൂതികളുടെ കാഴ്ചകളിലേക്ക് പുരുഷാവയവം നില്ക്കുന്ന ഒരു കാഴ്ച ലേഖിക കാണുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ഉള്ള വിധിയെ പറഞ്ഞു ഒടുവില്‍ അത് സ്വവര്‍ഗാനുരാഗം എന്നത് പുരുഷനെതിരെ പോരാടാന്‍ സ്ത്രീക്കുള്ള ആയുധം ആണെന്ന അബദ്ദ ധാരണയിലൂടെ എഴുത്ത് തുടരുന്ന ലേഖികയോട് ഒരു ചോദ്യം!!! സ്ത്രീകള്‍ മാത്രമുള്ള ലൈംഗികത മാത്രമാണോ സ്വവര്‍ഗ ലൈംഗികത എന്ന് പറയുന്നതു. പരസ്പരം പോരാടാനുള്ള വഴിയായി ഈ ബന്ധത്തെ കാണുന്ന ലേഖിക എത്ര നിസ്സാരമായാണ് ആ ബന്ധത്തെ കാണുന്നതെന്നാണ് വെളിവാക്കുന്നത്. ഒരു സ്ത്രീയും; ലേഖിക ഒഴിച്ച്; സ്വവര്‍ഗ ലൈംഗികത പുരുഷന്മാരോടുള്ള പോരാട്ടമാണെന്ന് പറയില്ല. അവര്ക്കു മനസിലെ സ്നേഹമാണ് അങ്ങനെ ഒരു ബന്ധത്തിന്റെ ആധാരം. തന്നെയുമല്ല ആ ഒരു അവസ്ഥയിലേക്ക് എത്ര സ്ത്രീകള്‍ എത്തുന്നുണ്ട്. നിസ്സാരം. അതും ചില സാഹചര്യങ്ങള്‍ കൊണ്ടു. അല്ലാതെ ലേഖിക പറയുമ്പോലെ പുരുഷ മേധാവിത്വത്തിനെതിരെ വാലോങ്ങാനായി ആരും സ്വവര്ങാനുരാങിയാവുന്നില്ല. മനസ്സില്‍ അന്ധമായ വിദ്വേഷവും അബദ്ദ ധാരണകളും വച്ചു പുലര്‍ത്തുന്ന ലെഖികക്ക് അത് കാണാനാവാതെ പോകുന്നതില്‍ സഹതാപം മാത്രം. ലേഖിക കാണാതെ പോയ ഒരു കാര്യം കൂടി ചൂണ്ടി കാട്ടട്ടെ. ഇവിടെ ആ വിധി വന്നപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തിയവരില്‍ പുരുഷന്മാരെ നമ്മള്‍ കണ്ടു. എന്നാല്‍ സ്ത്രീകളെ ലേഖിക എവിടെയെങ്കിലും കണ്ടിരുന്നോ? ലെഖികക്ക് ചില കാഴ്ചകള്‍ മാത്രമാണല്ലോ എന്നും പഥ്യം.
ബാലിശമായ മറ്റൊരു വാദഗതി കൂടി ഉന്നയിച്ചു ലേഖിക തന്റെ അല്പത്തരം വിശദമാക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയില്‍ ലിംഗ പ്രവേശം നടത്തുന്ന ആള്‍ മാത്രമെ കുറ്റക്കാര്‍ ആകൂ എന്ന് നിയമത്തിന്റെ പഴുതുണ്ടാത്രേ. അപ്പോള്‍ സ്ത്രീകള്‍ ആ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല പോലും. ജിഷ എല്ലാ നിയമങ്ങളും അരച്ച് കലക്കി കുടിച്ച ആള്‍ ആയതിനാല്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ!!!
(അടുത്ത കാര്യങ്ങള്‍ പറയും മുന്‍പ് ലേഖനത്തിന്റെ അവസാന രണ്ടു ഘണ്ടിക വായിക്കാന്‍ താത്പര്യപ്പെടുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ അത് വായിക്കാവുന്നതാണ്.)

ചിലപ്പോഴെങ്കിലും ഉച്ചിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നത് പോലെയാണ് ഭാര്യ പദം ലേഖിക കുണ്ടിതപ്പെടുന്നുണ്ട്. സ്വന്തം അച്ഛനില്‍ നിന്നും കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്നതിന്റെയും പെണ്‍ വാണിഭവും ഒളിച്ചോട്ടവും ആത്മഹത്യയും വര്ധിക്കുന്നതിന്റെയും സദാചാര കുതുകികള്‍ മൌനം പാളിക്കുന്നതിന്റെയും ഒക്കെ ചോദ്യങ്ങള്‍ ലേഖിക ഉയര്‍ത്തുന്നുണ്ട്. കോടതി വിധിയും സ്വവര്‍ഗ ലൈംഗികതയെ പറ്റിയുള്ള ഈ ലേഖനവും നേരത്തെ ഉയര്‍ത്തിയ ചോദ്യങ്ങളുമായി എന്ത് ബന്ധം??? "വായില്‍ തോന്നിയത് കോതക്ക് പാട്ടു" എന്നപോലെ എന്തൊക്കെയോ പുലമ്പുന്നു. പിന്നെ ഒരു കാര്യതിനുതരം പറയാം. സദാചാര കുതുകികള്‍ ഉണര്‍ന്നത് നിങ്ങള്‍ കാണാതെ പോവുകയാണോ? എന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിന്റെ സ്വരം ഉയരുന്നുണ്ട്. അത് കേള്‍ക്കാതെ പോയതിനു നിങ്ങള്‍ മറ്റുള്ളവരെ പഴിചിട്ടെന്തു കാര്യം. ബധിരന്‍ റേഡിയോയുടെ ശബ്ദം കേള്‍ക്കുന്നില്ല എന്ന് പറയം പോലെ!!!!
ഏറ്റവും ഒടുവിലായി "ആദ്യ രാത്രി കന്യാചര്‍മ്മം പൊട്ടിയോ എന്ന് ടോര്‍ച്ചടിച്ചു നോക്കുന്ന പുരുഷന്മാരുടെ വാക്കുകള്‍ അറ്റ് പോകുന്നതും സ്വാഭാവികം" എന്നൊരു പ്രയോഗമുണ്ട്. ഇത്തരം അനുഭവം ലേഖികയോട് കേരളത്തിലെ ഒരു സ്ത്രീയെന്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം അനുഭവം ചിലപ്പോള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാവരും താന്‍ കരുതുന്നത് പോലെ തന്നെയാണെന്ന് ധരിച്ചു വശമാകരുത്. വികലമായ സ്വന്തം ഭാവനകളല്ല യാധര്ത്യലോകമെന്നു ആദ്യം തിരിച്ചറിയുക. പത്ര പ്രവര്‍ത്തകക്കു സംമോഹിക ബോധതോടൊപ്പം ഉണ്ടാവേണ്ട കാര്യമാണ് സമൂഹത്തോടുള്ള ബഹുമാനവും. ലേഖിക അത് തീരെ പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല സമൂഹത്തിനു മേല്‍ തന്റെ കുറ്റങ്ങള്‍ മുഴുവന്‍ ചാരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്വന്തം മനസിന്റെ ഭ്രാന്തന്‍ ചിന്തകള്‍ വിളിച്ചു കൂവുമ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം മാധ്യമ പ്രവര്‍ത്തകരെ പോലെ അന്ധരോ ബധിരരോ അല്ല ജനങ്ങള്‍ എന്നറിയുക. എങ്ങിനെയും പ്രശസ്തി ഉണ്ടാക്കുക എന്നത് ലക്ഷ്യമാവുമ്പോള്‍ മാത്രമാണ് ഇത്തരം പാഴ്ശ്രമങ്ങള്‍ക്ക് പെടാപാട് പെടേണ്ടി വരുന്നതു. അതെല്ലാം അല്പായുസ്സുക്കള്‍ ആണെന്ന് മനസിലാവുംബോഴേക്കും ഒരു പക്ഷെ തിരുച്ചു വരാനാവാത്ത വിധം അകലങ്ങളില്‍ വഴിതെറ്റി അലഞ്ഞിരിക്കും.
കപട സദാചാരം എന്നത് വാക്കില്‍ ഒന്നും പ്രവൃത്തിയില്‍ മറ്റൊന്നും കാണിക്കുന്നവുടെ സ്വഭാവ സവിശേഷത ആണ്. അത് കൊണ്ടു തന്നെ ആ വാക് ഏറ്റവും യോജിക്കുക ലെഖികക്ക് തന്നെയാണ്. പിന്നെ അവസരങ്ങളെ മുതലെടുത്ത് നിഷ്കരുണം സ്വന്തം കരിയറും പേരും മാത്രം ശ്രട്ടിക്കപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ന്യൂന പക്ഷങ്ങളുടെ രക്ഷകര്‍ ആയി സ്വയം അവതാരം കൊണ്ടിട്ടുള്ള കുറച്ചു ഇത്തിക്കണ്ണികള്‍ക്കുമാണ്. എന്താ ശരിയല്ലേ????
ഒടുവില്‍ ഒരു കാര്യം കൂട് പറഞ്ഞു നിര്‍ത്താം. യാടാര്ത്യബോധം ഒട്ടും ഇല്ലാത്ത ഈ ലേഖനത്തില്‍ ഒരു നോവലിന്റെ മുഖചിത്രം കൊടുത്തിട്ടുണ്ട്. ലേഖനത്തില്‍ നോവലിനെ കുറിച്ചോ രചയിതാവിനെക്കുരിച്ചോ, അതിന്റെ കഥയെക്കുറിച്ചോ ഒന്നും പരാമര്‍ശമേ ഇല്ല. എന്തിനാണ് പിന്നെ ആ ചിത്രം കൊടുത്തതെന്ന് ഒട്ടും മനസിലാവുന്നില്ല. ലേഖനം തന്നെ അടിസ്ഥാനം ഇല്ലാത്ത സങ്കല്പങ്ങളെ കുറിച്ചു ആവുമ്പോള്‍ ചിത്രവും അങ്ങിനെ ആകട്ടെ എന്ന് എഡിറ്റര്‍ കരുതിക്കാണുമോ ആവോ?
9 comments:
ജിഷയുടെ ലേഖനം വളരെ വളരെ നന്നായിരിക്കുന്നു.. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. സ്കാൻ ചെയ്തിട്ടതിനു നന്ദി.
മലയാളി സമൂഹത്തെ കണ്ണടച്ച് വിമര്‍ശിക്കുന്ന പതിവു മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എന്നും ഉള്ളതാണ്. പൊതു ജനം കഴുതയെന്നു വിശ്വസിക്കുന്ന ഇവരുടെ കണ്ണുകള്‍ എന്നെങ്കിലും തുറന്നിരുന്നെങ്കില്‍.... നല്ല ലേഖനം... വിമര്ശനം ഇത്തിരി കടിനമായോ എന്ന് സംശയം.... എന്നാലും അത് ആവശ്യമായിരുന്നു.... ഇങ്ങനെയുള്ള ചില കുറിപ്പുകലെങ്കിലും അവരുടെ കണ്ണിലേക്കു വെളിച്ചം വീശിയെങ്കില്‍.... ആശംസകള്‍....
good... thanks to reveal the real face of the modern journalism.... hats off you...
"പരസ്യമായി സ്ത്രീയും പുരുഷനും നടന്നാല്‍ പോലും സംശയ ദൃഷ്ടിയോടെ നോക്കുന്നതാണ് നമ്മുടെ സമൂഹം. ഇവര്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍ നടന്നാല്‍ ഉടന്‍ വന്നു കമ്മന്റ്. 'ഇവര്‍ മറ്റേ കേസല്ലേ...' "ലേഖനത്തിലെ ഈ വരികള്‍ ദുര്‍ഗ കണ്ടില്ലെന്നു തോന്നുന്നു. മറ്റേ കേസല്ലേ എന്ന് സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നത് എന്താണ്. ഇവര്‍ ആഹ്വാനം ചെയ്യുന്നത് അങ്ങിനെ നടക്കാന്‍... അപ്പോള്‍ പിന്നെ സമൂഹം എന്ത് പറയാന്‍. കണ്ണില്ലാതവനെ അന്ധാ എന്നല്ലാതെ താമരകണ്ണാ എന്ന് പറയാന്‍ കഴിയുമോ? പത്രക്കാര്‍ക്ക് പറ്റുമായിരിക്കും. അവര്‍ ആടിനെ പട്ടിയാക്കും. പിന്നെ ആ പട്ടിയെ പെപ്പട്ടിയാകി തല്ലികൊല്ലുകയും ചെയ്യും. എന്തായാലും ദുര്‍ഗയുടെ വിമര്‍ശനം ഇത്തിരി കടന്നുവോ എന്ന് സംശയം ഇല്ലാതില്ല... എന്നാലും ഇരിക്കട്ടെ എന്റെ വക ഒരു കമന്റും.
really nice.... write more ....
I have nothing to do but agree with you,
its a very good article.
dhurga. really good article. go on.
ദുര്‍ഗ... സ്വവര്‍ഗ ലൈംഗികത എതിര്‍ക്കേണ്ട ഒന്നല്ല... അവര്‍ മനോരോഗികലുമല്ല... പക്ഷെ തീര്‍ത്തും സ്വകാര്യമായ ഈ കാര്യം പരസ്യമായി ചര്ച്ചക്കിട്ടു വിവാദമാക്കിയ ജിഷയെപോലുള്ള പത്രക്കാരാണ് മനോരോഗികള്‍... പ്രശസ്തിയും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും ഉള്ള ത്വര അവരെ മനോരോഗികലാക്കിയിരിക്കുന്നു... അവരെ തുരന്നെഴുതിയത്തിനു ആയിരം ഭാവുകങ്ങള്‍.... ഈ ധൈര്യം എന്നും ഉണ്ടാവട്ടെ....
kalakaumudiku ee adhapadanam thudangiyittu nalu kureyayille. avaravarku thangan patunna karyangal mathame lekhakar or lekhikamar try cheyyavu. lekhika mathrubhumi azchapathipile item vayichu padikatte. anyway u did a good job durga.
Post a Comment