Thursday, June 25, 2009

അഭിസാരികമാര്‍ കരാട്ടെ പഠിക്കുന്നു....

(ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വാര്ത്ത വായിക്കാം)

സത്യത്തില്‍ ഈയൊരു പോസ്റ്റ് നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഇതിന് മുന്പ് ഞാനെഴുതിയ ഒരു ബ്ലോഗിനെ വിമര്‍ശിച്ചും അനുകൂലിച്ചും ഒരുപാടു പേര്‍ അഭിപ്രായം അറിയിച്ചിരുന്നു. ഇതു മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. ഇതിനെ പറ്റി ഇതിന്റെ ആവശ്യകതയെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. എന്റെ അഭിപ്രായം ഒടുവില്‍ അടുത്തൊരു പോസ്റ്റായി കാണാം.

8 comments:

സന്തോഷ്‌ പല്ലശ്ശന June 25, 2009 at 8:38 PM  

അവര്‍ക്ക്‌ അവരുടെ പ്രതിരോധം ആവശ്യമെങ്കില്‍ ഇതോ ഇതിലും കൂടുതലോ പഠിക്കട്ടെ....ദുര്‍ഗ്ഗയുടെ ആദ്യത്തെ പോസ്റ്റ്‌ വായിച്ചിരുന്നു യോജിക്കാന്‍ കഴിയാതിരുന്ന പലതും അതിലുണ്ടായിരുന്നു....ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമുദായത്തിന്‍റെ ഒരു ഉല്‍പന്നമാണ്‌ ഈ വേശ്യയും അനാഥകുഞ്ഞുങ്ങളും. അവരെ വേറിട്ടു കാണുന്നത്‌ നമ്മുടെ കപട സദചാരമണ്‌....പക്ഷെ നളിനി ജമീലയെ സംബന്ധിച്ചിടത്തോളം വേശ്യാവൃത്തിയിലേക്കു നയിക്കേണ്ട ഒരു സാഹചര്യം അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ്‌ എനിക്ക്‌ അവരോടുള്ള വിമര്‍ശനം..അവരുടെ ആത്മകഥ ഒരു വേശ്യയുടേതല്ല..ഈ വിഷയത്തില്‍ ഞാനെഴുതിയ കവിത അതികം വൈകാതെ പോസ്റ്റുന്നതായിരിക്കും....

Manoj മനോജ് June 26, 2009 at 1:21 AM  

ദുര്‍ഗ്ഗ,
ഞാന്‍ ലൈംഗിക തൊഴിലാളികള്‍ ഉണ്ടാകണമെന്ന മനസ്ഥിതിയുള്ളവനല്ല എന്ന് ആദ്യമേ പറയട്ടേ. ദുര്‍ഗ്ഗ ചൂണ്ടി കാട്ടിയത് പോലെ അടുത്ത തലമുറക്കാരോട് നിങ്ങള്‍ ഈ വഴി വരരുത് എന്ന് പറയണം. പക്ഷേ ഇവിടെ “അഭിസാരികകള്‍“ എങ്ങിനെ ഉണ്ടാകുന്നു എന്നതിന് പ്രാധാന്യം അര്‍ഹിക്കുന്നു. ഈ “അഴുക്ക് ചാലില്‍” ഉള്ളവരില്‍ തന്നെ ഏറ്റവും താഴെയും ഏറ്റവും പോഷായും നടക്കുന്നവരുണ്ട്. എന്നാല്‍ ഭൂരിപക്ഷവും താഴെ തട്ടിലുള്ളവരാണ്. ചതിയില്‍ പെട്ടവര്‍. പിന്നീട് സമൂഹം അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശം നിഷേധിച്ചു. ഒരു നേരത്തെ ആഹാരത്തിന് അവര്‍ വീണ്ടും ഇരുട്ടില്‍ ഇറങ്ങുവാന്‍ നിര്‍ബന്ധിതരാകുന്നു. കഴിഞ്ഞ പോസ്റ്റിലെ ജമീലയെ കുറിച്ച് എനിക്കറിയില്ല. പക്ഷേ അവിടെ “അഭിസാരികകള്‍“ സംഘടിക്കുന്നതിനെ വിമര്‍ശിച്ചു കണ്ടു. ആ മനോഭാവം തന്നെയാണ് ഈ പോസ്റ്റിലും.

ഒന്ന് ചോദിച്ച് കൊള്ളട്ടേ പിമ്പുമാരാലും, നിയമത്തിന്റെ ബലത്തില്‍ മറ്റുള്ളവരും ചേര്‍ന്ന് വീണ്ടും കൊത്തി വലിക്കുന്ന ഇവര്‍ക്ക് ജീവിക്കുവാന്‍ സാഹചര്യം കൊടുക്കരുതെന്നാണോ? സന്തോഷ് മുകളില്‍ ചൂണ്ടി കാട്ടിയത് പോലെ കപട സദാചാരത്തേക്കാള്‍ സമൂഹത്തില്‍ നിന്ന് കുറച്ച് സഹതാപമെങ്കിലും നല്‍കുവാനല്ലേ നോക്കേണ്ടത്!

ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് പോലെ ഗുണ്ടകളാലും പകല്‍ മാന്യമാരാലും ക്രൂരമായി ആക്രമിക്കപ്പെടുന്ന ഇവര്‍ കരാട്ടേ പഠിക്കുന്നതില്‍ എന്താണ് തെറ്റ്? കേരളത്തില്‍ പുറത്തിറങ്ങി നടക്കുവാനായി, പെണ്‍കുട്ടികള്‍ കരാട്ടേ പഠിക്കുന്നതിനെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ല? എന്ത് കൊണ്ട് പെണ്‍കുട്ടികള്‍ കരാട്ടേ പഠിക്കേണ്ടി വരുന്നു എന്ന് ചിന്തിക്കുന്നില്ല?

അപ്പോള്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ സുരക്ഷിതമല്ല. പിന്നെ ഇവരെ മാത്രം കുറ്റം പറഞ്ഞിരുന്നിട്ട് എന്ത് കാര്യം. “വേശ്യ“യെന്ന് ഒരു തവണ മുദ്രകുത്തപ്പെട്ടവളെ മറ്റൊരു രൂപത്തില്‍ കാണുവാന്‍ ഇന്നത്തെ സമൂഹം അനുവദിക്കുമോ?

താങ്കള്‍ ഇപ്പോഴും “അഭിസാരിക“ എന്ന് പുച്ഛത്തോടെ ഉപയോഗിക്കുന്ന വാക്കിന് പകരം ലൈംഗിക തൊഴിലാളി എന്ന വാക്ക് കേരളത്തിലുള്ളവരുടെ സംഭാവന അല്ല എന്നും തിരിച്ചറിയുക. യൂറോപ്പിലും, ഏഷ്യയിലും, അമേരിക്കയിലും മറ്റും 1970കളുടെ അന്ത്യത്തിലേ ഇവര്‍ക്ക് വേണ്ടി അല്ലെങ്കില്‍ ഇവരുടെ ശബ്ദം മുഴങ്ങി തുടങ്ങിയിരുന്നെന്നും അറിയുക.

പുതിയ ലൈംഗിക തൊഴിലാളികള്‍ ഉണ്ടാകാതിരിക്കുവാനുള്ള സാഹചര്യമാണ് നാം സംജാതമാക്കേണ്ടത്. അതിന് കഴിയാത്തിടത്തോളം ചതിയില്‍പ്പെട്ട്, ഗതികേട് കൊണ്ട് വീണ/വീണ് കൊണ്ടിരിക്കുന്ന ഇവരെ വിമര്‍ശിക്കുവാന്‍ പോലും നമുക്ക് യോഗ്യതയില്ല....

ആര്‍ ഡി ദുര്‍ഗാദേവി June 26, 2009 at 10:35 AM  

ഇങ്ങനെ ഉള്ളവര്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ഇപ്പോഴുള്ളവരെ സംരക്ഷിക്കുകയാണോ വേണ്ടത്? അവരെ സംരക്ഷിക്കുന്നതിനു ഞാന്‍ എതിരല്ല. പക്ഷെ അവര്‍ ആ "തൊഴില്‍" നിറുത്തണം എന്ന് മാത്രം. അല്ലാതെ ആ തൊഴിലാളികളെ സംരക്ഷിക്കുമ്പോള്‍ അതിലേക്കു വരുന്നവര്‍ക്ക് ഒരു പ്രോത്സാഹനം നല്‍കുകയല്ലേ ചെയ്യുന്നത്.

പാവപ്പെട്ടവന്‍ June 27, 2009 at 3:04 AM  

അവര്‍ മാത്രംമല്ല എല്ലാവരും പഠിക്കണമെന്നാണ് എന്‍റെ അഭിപ്രായം

Raju Tvpm June 28, 2009 at 10:10 AM  
This comment has been removed by the author.
Raju Tvpm June 28, 2009 at 10:18 AM  
This comment has been removed by the author.
Raju Tvpm June 28, 2009 at 10:24 AM  

I think sex should be happen at the zenith of love or atleast at the climax of lust.
Unfortunately, male and female sex workers and sex work existing here from ages ago.
More over now there are tendencies on glorifying sex-work, pornography, nude photos and free sex, even by feminists...
Many a Feminists think, enjoying sex without fetters are essential for the fullfillment of women life.


When comes to reality, women are facing various threats, physical attacks from men, the life and work of a sex worker is dangerous prone in every second.
So let them trained for self-defence.

Do sex work or providing sex for monetory or any other kind of benefit end? Am not sure, women use their feminine charm or flirting to get various benefits....
now money is so important, so many ladies are taking it as side job, such a truth is existing...there are women who are hiring men for sex...
jivitha veekshanam maarathee veshyavrithy marumennu njan karuthunnilla....
jivithathil parama pradhanam sexual pleasure alla, dharmikatha, manasakshy,sneham thudangiyava aanennu manassilakkukayum, athu swa jivithathil aacaharikkukayum cheyyunnavar ethrayundu?

..::വഴിപോക്കന്‍[Vazhipokkan] July 13, 2009 at 6:44 PM  

ഇത് വലിയ ഒരു ഇഷൂ അണോ എന്ന് എനിക്ക് സംശയമുണ്ട്

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP