Tuesday, June 23, 2009

അഭിസാരിക അധ്യാപികയാവുമ്പോള്‍...

ചരിത്രം മുന്നോട്ടു നീങ്ങിയത് എന്നും ശരിയും തെറ്റും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ആണോ???
ഒന്നു ഓര്‍ത്തു നോക്കൂ...
ശരിയും തെറ്റും നിശ്ചയിക്കപ്പെടുന്നത് എവിടെയാണ്... പോരാട്ടങ്ങളുടെ ഒടുവില്‍ മാത്രമല്ലേ.... ജയിച്ചവര്‍ ശരി. പരാജിതര്‍ തെറ്റ്. അതിനപ്പുറം എന്ത് വ്യാഖ്യാനമാണ് ചരിത്ര പണ്ഡിതര്‍ നമുക്കു തന്നിട്ടുള്ളത്. പക്ഷെ എനിക്ക് തോന്നുന്നത് ലോകത്തിലെ പോരാട്ടങ്ങളെല്ലാം രണ്ടു ശരികള്‍ തമ്മിലായിരുന്നു എന്നാണ്. എന്‍റെ ശരിയും നിങ്ങളുടെ ശരിയും തമ്മില്‍ യോജിക്കാതെ വരുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. കീഴടക്കപ്പെടുന്ന അല്ലെങ്കില്‍ കീഴ്പ്പെടുന്ന ശരികള്‍ തെട്ടുകലെന്നു പിന്നീടുള്ളവര്‍ പഠിക്കുന്നു.

ശരി തെറ്റുകളെക്കുറിച്ച് ഇത്രയും പറയാന്‍ കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏപ്രില്‍ - 26 ലക്കത്തില്‍ (87 : 7) തന്‍റെ ശരികളെ ലോകത്തോട്‌ പറയാന്‍ ഒരു സ്ത്രീ നടത്തുന്ന അധര വ്യായാമം കണ്ടത്‌ കൊണ്ടാണ്. ഇംഗ്ലീഷ്‌ അറിയാത്ത നളിനി ജമീല തന്‍റെ അടുത്ത പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നു എന്ന് ശ്രീ ബൈജു നടരാജനോട് അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്. അതിനുള്ള കാരണം പക്ഷെ മലയാളികളെ പരോക്ഷമായി അധിക്ഷേപിക്കുന്നതായിപ്പോയി. എങ്കിലും അതിനെക്കാള്‍ വേദനിപ്പിച്ചത് പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങളാണ്. അത് മനസിലുണ്ടാക്കിയ അസ്വാസ്ഥ്യം പറയാതിരിക്കാനാവുന്നില്ല.

പുതിയ പുസ്തകത്തിന്‍റെ പ്രതിപാദ്യങ്ങളില്‍ പ്രമുഖം എന്ന് അവര്‍ പറയുന്നതു താഴെപറയുന്ന കാര്യങ്ങളാണ്.

# ജീവിതത്തില്‍ "ക്ലൈന്റുകള്‍ക്കുള്ള" സ്ഥാനം.
# ആണുങ്ങളുടെ സ്വഭാവരീതികള്‍.
# അപകടങ്ങള്‍ തരണം ചെയ്ത രീതികള്‍.....

ഇതില്‍ പ്രസ്താവിക്കാന്‍ പോകുന്ന അപകടങ്ങളും, സ്വഭാവരീതികളും എന്തായിരിക്കുമെന്ന് ഇപ്പോഴേ നമുക്കു ഊഹിക്കാവുന്നതെ ഉള്ളു. പക്ഷെ അപകടം അതല്ല. അവര്‍ തന്‍റെ വഴി തെറ്റാണെന്നല്ല പകരം സ്വയം ഒരു മാതൃകയായാണ് ലോകത്തെ പഠിപ്പിക്കാന്‍ പോകുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ കണ്ടു കെട്ടും പഠിക്കേണ്ടത് ഇവരെയാണോ? നൂറിലധികം കുട്ടികള്‍ അവരുടെ പുസ്തകം വാങ്ങി അവരുടെ കയ്യൊപ്പ് ചാര്‍ത്താന്‍ ക്യൂ നിന്നുവന്നു കേട്ടപ്പോള്‍; അത് സത്യമാണെങ്കില്‍; നമ്മുടെ സമൂഹത്തിന്‍റെ അച്ചടക്കവും, ധാര്‍മികതയും അതിന്റെ ഈടവും ദുര്‍ബലമായ ആഴങ്ങളില്‍ എത്തപ്പെട്ടിരിക്കുന്നു എന്നാണ് തോന്നിയത്. തന്നെ "അധ്യാപികയായി" ആണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ കുട്ടികള്‍ക്ക്‌ മുന്നില്‍ ഞെളിഞ്ഞിരുന്നു കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ എന്നെ മാതൃകയാക്കരുതെന്നു ഒരു വാക്കു ആ കുട്ടികളോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ മനസാക്ഷിയുള്ളവള്‍ എന്ന് കരുതാമായിരുന്നു. ഒരു അധ്യാപികയുടെ സ്ഥാനം, അര്‍ത്ഥം എന്താണെന്ന് അവര്‍ക്ക്‌ അറിയില്ലായിരിക്കാം. പക്ഷെ കുറഞ്ഞ പക്ഷം ഒരു അഭിസാരികയെ അധ്യാപികയാക്കിയിട്ട്എന്താണ് ആ കുട്ടികള്‍ പഠിക്കാന്‍ പോകുന്നതെന്ന് അവരുടെ ജല്പനങ്ങള്‍ അച്ചിട്ടു നിരത്തിയ ലേഖകനെങ്കിലും ഓര്‍ക്കണമായിരുന്നു. ഇവര്‍ക്ക് പറയാനും പഠിപ്പിക്കാനും ഉള്ളതെന്താണ്. ഇവര്‍ പരിചയപ്പെട്ട ആണുങ്ങളുടെ ഇരുളിലെ വൈകൃതങ്ങള്‍ നിറഞ്ഞ സ്വഭാവ രീതികളോ; മാനസികമായി അടുപ്പമോന്നുമില്ലാത്ത പുരുഷന്‍ കിടക്കയില്‍ ഉണ്ടാക്കിയ അപകടങ്ങളെ തരണം ചെയ്ത വൈദഗ്ധ്യങ്ങളോ; അതോ തന്‍റെ അടുത്തേക്ക് വരുന്ന "ക്ലൈന്റുകളെ" എങ്ങനെ സംതൃപ്തരാക്കാം എന്ന വഴികളോ??? കഷ്ടം. ഒരു അധ്യാപികയോട്‌ തോന്നുന്ന ബഹുമാനം ഇവരോട് തോന്നുന്നു എന്ന് ഇവരോട് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇവരെ എന്തോ ആവശ്യത്തിനു ഉപയോഗിക്കുന്നവര്‍ മാത്രമായിരിക്കും. ഒരു വേശ്യയോടു ഒരാള്‍ക്കും ബഹുമാനം തോന്നില്ല. അവരുടെ വഴികളെ പുല്‍കണമെന്നു ആഗ്രഹിക്കാത്ത ഒരാള്‍ക്കും.

അവര്‍ അതില്‍ ഒരു "ബ്രാഹ്മണ്യത്തെക്കുറിച്ച്" പറയുന്നുണ്ട്. അത് വായിച്ചപ്പോള്‍ സഹതാപം തോന്നിയത് അവരോടല്ല, മരിച്ചു അത് വലിയൊരു സംഭവമാണെന്ന മട്ടില്‍ എന്താണ് അതിന്‍റെ അര്‍ത്ഥമെന്നു ചോദിച്ച ബൈജു നടരാജനോടായിരുന്നു. അതിന് അവര്‍ പറഞ്ഞ മറുപടി അവരുടെ പാമാരത്വം മുഴുവന്‍ വെളിപ്പെടുതുന്നതുമായി. ആ വാക്കിനു അവര്‍ അവര്‍ നല്‍കുന്ന അര്‍ത്ഥം അതാണെങ്കില്‍ അധ്യാപിക എന്നതിന് അവര്‍ നല്‍കുന്ന അര്‍ത്ഥം ചിലപ്പോള്‍ അഭിസാരികയില്‍ നിന്നും ഏറെ അകലെയായിരിക്കില്ല. അത്തയിരിക്കാം ഒരു പക്ഷെ തന്നെ അധ്യാപിക എന്ന് വിളിച്ച കുട്ടികള്‍ക്ക്‌ മുന്നില്‍ തലയും കുലുക്കി ഇരുന്നത്. അവര്‍ എഴുത്തുകാരി കൂടിയാണെന്ന തലക്കെട്ട് തന്നെ വായനക്കാരെ മുഴുവന്‍ പരിഹസിക്കുന്നതായിപ്പോയി. എഴുതാനറിയാത്ത അവരെ എഴുത്തുകാരിയെന്നു വിശേഷിപ്പിക്കാന്‍ ബൈജു നടരാജനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.ഓര്‍മ വരുന്നതു വ്യാകരണ പിശകില്ലാതെ അവര്‍ക്കു പറയാന്‍ കഴിയുന്നത്‌ അസഭ്യ വാക്കുകള്‍ മാത്രമാണെന്ന് ഒരിക്കല്‍ ഇവരുടെ അഭ്യാസങ്ങള്‍ നേരിട്ടു കണ്ട ഒരു സഹോദരന്‍ പറഞ്ഞതാണ്.

ഒരിക്കല്‍ മലയാളത്തിലെ ഒരു മുന്‍നിര പത്രപ്രവര്‍ത്തകനോടും തമിഴിലെ ഒരു പ്രശസ്ത സാഹിത്യകാരനോടും കൂടെ ഒരു ഹോട്ടലില്‍ വന്നു മദ്യപിച്ചു അവര്‍ കാട്ടിയ കോപ്രായങ്ങള്‍ക്ക്‌ അവനും സാക്ഷിയായിരുന്നു. അത്രയും അസഭ്യമായ വാക്കുകള്‍ അതുവരെ അവന്‍ കേട്ടിരുന്നില്ലത്രേ!!! ആ ഒരു സംഭവം അറിയുന്നത് കൊണ്ടു തന്നെ അവസാനം അവര്‍ പറഞ്ഞ നുണക്കഥയുടെ കാര്യവും പറയാതെ വയ്യ.

2006 -ഇല്‍ ഒരിക്കല്‍ ബസില്‍ വരുമ്പോള്‍ പുറകില്‍ നിന്നും തള്ളിയ ഗ്ലാസ്‌ കൈയില്‍ തട്ടി വേദനിച്ചപ്പോള്‍ പുറകില്‍ ഇരിക്കുന്ന ആളെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടിയെന്നും അപ്പോള്‍ അയാള്‍ എഴുന്നേറ്റു ബഹളമുണ്ടാക്കി ഇവര്‍ ഒരു നല്ല സ്ത്രീ അല്ല എന്ന് പറഞ്ഞെന്നും അവര്‍ പറയുന്നു. വെറുതെ നോക്കി ഒന്നു കണ്ണുരുട്ടിയത്തിനു ഒരു ആള്‍ ബഹളമുണ്ടാക്കി ഇവര്‍ ഒരു നല്ല സ്ത്രീ അല്ല എന്ന് പറയുന്നതു വിശ്വസിച്ചു അതെ പടി എഴുതാനും ബൈജു നടരാജനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. അവരുടെ സ്വഭാവ മഹിമ അനുസരിച്ച് വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം വിളിച്ചു കാണണം. (മദ്യപിച്ചിരുന്നോ എന്ന് ആര്‍ക്കറിയാം). അറിയാതെ ഗ്ലാസ്‌ ഒന്നു മുന്നോട്ടു നീക്കിയപ്പോള്‍ ഉണ്ടായ പ്രതികരണം അയാളെക്കൊണ്ട് "ഇവര്‍ ഒരു നല്ല സ്ത്രീ അല്ല" എന്ന് പറയിപ്പിച്ചിട്ടുന്ടെന്കില്‍; കൂടാതെ കൂടെയുള്ള യാത്രക്കാരെല്ലാം ഇവരുടെ എതിര്‍ പക്ഷം നിന്നു എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ എന്താണ് ഉണ്ടായതെന്ന് അവര്‍ പറയുന്ന നുണ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ശ്രീ ബൈജുവിനോളം മണ്ടന്മാരാണോ വായനക്കാരെല്ലാം.

സ്ത്രീയുടെ ശരീരത്തില്‍ അനാവശ്യമായി ഒരു പുരുഷന്‍ സ്പര്‍ശിച്ചാല്‍ അത് പ്രതികരിക്കപ്പെടെണ്ടത് തന്നെയാണ്. പക്ഷെ ഇവിടെ വിശുദ്ദ ജമീലയുടെ ശരീരത്തില്‍ ആരും തൊട്ടില്ല. സ്പര്ശിചവരോട് ജമീല എന്താണ് ചെയ്യരുള്ളതെന്ന് അവരുടെ ആത്മകഥയില്‍ പറയുന്നുണ്ടല്ലോ. സത്യത്തില്‍ അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. നളിനി ജമീല, റെജീന, ഷീല, നന്ദു, പിന്നെ ലൈംഗികന്യൂനപക്ഷ ആക്ടിവിസ്റ്റുകള്‍ എന്നപേരില്‍ നടക്കുന്ന ഒരുപാട് ഹതഭാഗ്യര്‍, ഇവരെല്ലാം ആരുടെയൊക്കെയോ കരവപ്പശുക്കള്‍ മാത്രം. അവരെ ഇത്തരമൊരു വേഷത്തില്‍ നെറ്റിപ്പട്ടം കെട്ടിച്ചു സമൂഹത്തിന്റെ മുന്നില്‍ എഴുന്നള്ളിച്ചു നിര്ത്തി മുതലെടുപ്പ് നടത്തുന്ന; വിദേശങ്ങളില്‍ നിന്നു നാലു ചക്രം ഇവരുടെ പേരില്‍ എണ്ണി വാങ്ങുന്ന; അവരുടെ ദുരന്തങ്ങളെ വാര്‍ത്തകള്‍ ആയും, കഥകള്‍ ആയും അച്ചടിച്ചു അവാര്‍ഡുകളും പ്രശസ്തിയും പണവും നേടുന്ന മാധ്യമങ്ങളുടെയും ആധുനിക സാമൂഹിക സേവനത്തിന്റെ ഇരകള്‍. ഉത്സവങ്ങളില്‍ കോലമേന്തുന്ന ആനകളുടെ സ്ഥാനം മാത്രമെ ഇവര്‍ക്കുള്ളൂ. അതില്‍ നിന്നും അവര്ക്കു ലഭിക്കുന്നതും കേവലം വിശപ്പടക്കാന്‍ കുറച്ചു പട്ടകള്‍ മാത്രം. അതിന് പുറകില്‍ അണിയറയില്‍ നേരത്തെ പറഞ്ഞ ആധുനിക സേവനക്കരുടെ നേട്ടങ്ങള്‍ ഇവര്‍ അറിയുന്നില്ല. അറിഞ്ഞാലും അത് മനസിലാക്കാനുള്ള വിവേചന ശേഷി ഇവര്‍ക്കില്ല എന്നതിന്റെ തെളിവാണല്ലോ ഇന്നു നടന്നു കൊണ്ടിരിക്കുന്ന ആക്ടിവിസങ്ങള്‍ എല്ലാം. എന്തായാലും നളിനി ജമീല ഒരു കാര്യം തുറന്നു സമ്മതിക്കുന്നു. തന്നെ അറിയാമെന്ന് പറയാന്‍ പോലും മടിയുള്ളവരാണ് സിംഹഭാഗവും എന്ന്. അത്രയെങ്കിലും മനസിലാക്കിയത് ഭാഗ്യം.

അവരോട് അവസാനമായി പറയാന്‍ ഒന്നു മാത്രം. സമൂഹം നിങ്ങളോടല്ല, മറിച്ചു നിങ്ങള്‍ സമൂഹത്തെ ആണ് ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ കാരണം തകരുന്ന എത്ര കുടുംബങ്ങള്‍, എത്ര കുഞ്ഞുങ്ങളുടെ കണ്ണീര്‍ തുള്ളികള്‍, ഇതൊന്നും നിങ്ങളുടെ കാഴ്ച്ചയിലെതുന്നില്ലേ. നിങ്ങളോട് ദ്രോഹം ചെയ്യുന്നത് അവരാണ്. നിങ്ങളുടെ ദയനീയതയെ മുതലെടുക്കുന്നവര്‍. കെട്ടി എഴുന്നള്ളിച്ചു ഒടുവില്‍ ഒരു മൂലക്കിരുതുന്നവര്‍. നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാമെന്നും സമൂഹത്തില്‍ നിങ്ങള്ക്ക് സ്ഥാനം നേടിതരാമെന്നും; അവരുടെ പ്രശസ്തിക്കും പണത്തിനും വേണ്ടി ; നിങ്ങളെ പറഞ്ഞു പറ്റിക്കുന്ന ആധുനിക സാമൂഹിക സേവകര്‍. അവരെയാണ് നിങ്ങള്‍ തിരിച്ചറിയേണ്ടത്. അവര്‍ക്കെതിരെയാണ് നിങ്ങള്‍ പ്രതികരിക്കേണ്ടത്. പിന്നെ സമൂഹത്തിലെ സ്ഥാനവും ബഹുമാനവും. അത് വേശ്യ എന്ന വാക്കു മാറ്റി ലൈംഗിക തൊഴിലാളി എന്ന് ആക്കി മാറ്റിയിട്ടും എളുപ്പം നേടിയെടുക്കാവുന്ന ഒന്നല്ല എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ. പക്ഷെ അത് അസാധ്യമല്ല. അതുകൊണ്ട് അതിനായി പരിശ്രമിക്കാന്‍ ശ്രമിക്കൂ... ഇത്തരം നെഗറ്റീവ് പ്രശസ്ത്തി അതിന് പകരമാവില്ല. ഒരിക്കലും.

19 comments:

കുമാരന്‍ | kumaran June 23, 2009 at 10:33 PM  

..മലയാളിക്ക് നെഗറ്റീവായി ചിന്തിക്കുന്നവരെ പൊക്കി വെക്കുന്ന ഒരു ശീലമുണ്ട്.

അനൂപ്‌ കോതനല്ലൂര്‍ June 23, 2009 at 10:46 PM  

മലയാളിക്ക് അതൊന്നും അത്ര പുതുമയല്ല.എന്തെല്ലാം കാണാനിരിക്കുന്നു കേൾക്കാനിരിക്കുന്നു

പാവത്താൻ June 23, 2009 at 10:55 PM  

Well said.

കൊട്ടോട്ടിക്കാരന്‍... June 23, 2009 at 11:26 PM  

നല്ലതുപോലെ മൂന്നു തവണ വായിച്ചിട്ടു തന്നെയാ പറയുന്നത്, ഈ പോസ്റ്റുമായി യോചിയ്ക്കാതിരിയ്ക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല...

ഉറുമ്പ്‌ /ANT June 23, 2009 at 11:43 PM  

അന്യരുടെ കിടപ്പറ രഹസ്യങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ വിൽ‌പ്പനച്ചരക്ക്. ഒരിത്തിരി നിലവാരമൊക്കെയുണ്ടായിരുന്നു മാത്രുഭൂമിക്ക്. അതിപ്പൊ ഇങ്ങനെയും ആയി.

sherriff kottarakara June 24, 2009 at 7:31 AM  

വളരെ നാളായി തുറന്നു പറയാന്‍ ആഗ്രഹിച്ചിരുന്നതും എന്നാല്‍ അവഗണിക്കുന്നതാണു ബുദ്ധി എന്ന ചിന്തയാല്‍ ഉപേക്ഷിച്ചിരുന്നതുമായ വസ്തുതകളാണു ഇവിടെ വായിച്ചതു. ഈ ഇന്റര്‍ വ്യൂവും അതിനെ തുടര്‍ന്നുള്ള കോലാഹലങ്ങളും കാണുമ്പോല്‍ പണ്ടു "ദാമ്പത്യ രഹസ്യങ്ങള്‍" എന്ന പേരിലുള്ള ഒരു സിനിമാ പോസ്റ്റര്‍ നാടൊട്ടുക്കു ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കാര്യം ഓര്‍മ വരുന്നു.ഒരു പ്രസവ രംഗമായിരുന്നു അതില്‍ ചിത്രീകരിച്ചിരുന്നതു . അതിനു കീഴിലുള്ള വാചകങ്ങള്‍ വായിച്ചാല്‍ മനുഷ്യര്‍ക്കു അറിയാന്‍ വയ്യാത്ത ഏതോ ഒരു കാര്യം പഠിപ്പിക്കാനുള്ള വ്യഗ്റത ആണു ആ സിനിമയുടെ ലക്ഷ്യമെന്നു. പണം മാത്രമാണു ലക്ഷ്യം. ഈ പുസ്തകത്തിന്റെ കാര്യവും അതു മാത്രം.അതിനു മാന്യത ചാര്‍ത്താന്‍ നടക്കുന്നവരുടെ കാര്യമാണു കഷ്ടം! ലോകത്തു എത്രയോ സ്ത്രീകളുണ്ടു.എത്ര പട്ടിണി കിടന്നു പൊരിഞ്ഞാലും ഈ വഴിയിലേക്കു അവര്‍ പോകാത്തതെന്തേ ?ഈ പുസ്തക പ്രസാധനത്തിന്റെ ലക്ഷ്യം സമൂഹ നന്മ ആണെങ്കില്‍ അവര്‍ അവരുടെ തൊഴില്‍ ആരംഭിച്ചപ്പോള്‍ ഇതു പോലൊരു പുസ്തക വേലക്കു മുതിരാതിരുന്നതെന്തേ? ഇപ്പോള്‍ ഇതിനു ഇറങ്ങി തിരിച്ചിരിക്കുന്നതു പണം മാത്രം ലക്ഷ്യം കണ്ടുകൊണ്ടാണു. പിന്നെ പുസ്തകത്തിന്റെ വിറ്റഴിക്കല്‍! ഹാ! പണ്ടു "ദാമ്പത്യ രഹസ്യം" സിനിമായും തീയേറ്റര്‍ ഫുള്ളായിരുന്നെന്നാണു പറയപ്പെട്ടിരുന്നതു.

Sree June 24, 2009 at 8:56 AM  

ഈ സമൂഹത്തിന്റെ സദാചാര ചിന്തകൾ അതികേമം തന്നെ. ഇവിടെ മദ്യപിക്കാം, ജോലിയും വൻലാഭവും വാഗ്ദാനം ചെയ്തു മറ്റുള്ളവരെ ചതിക്കാം, ഒരു ദയയും ഇല്ലാതെ ജീവികളെ കൊല്ലാം, ജാതി മത അടിസ്ഥാനത്തിൽ മനുഷ്യരെ വേർത്തിരിച്ച്‌ കാണാം.. എല്ലാം സദാചാരം. പക്ഷെ പ്രണയവും സെക്സും വർജ്ജ്യം. സ്ത്രീയെ വെറുക്കുന്ന പുരുഷനും പുരുഷനെ വെറുക്കുന്ന സ്ത്രീയും ഇവിടെ ആത്മീയ ഗുരുക്കൾ. രാഷ്ട്രീയവും ഹർത്താലും അവോളം ആകാം. ലൈംഗികം അതിയായ പാപം.

സ്വന്തം ജീവിതം അവലോകനം ചെയ്യുമ്പോൾ പുരുഷനെ വെറുക്കുന്ന, അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ നല്ലപിള്ള ചമയാൻ വേണ്ടി അങ്ങിനെ അഭിനയിക്കുന്ന, വികാരങ്ങൾ അടിച്ചമർത്തിയ ഒരു സ്ത്രീ സമൂഹത്റ്റിനെ ഞാൻ വെറുക്കുന്നു എന്നു സ്വയം മനസ്സിലാകുന്നു; എന്റെ മുഖത്തു പോലും നോക്കാതെ, ഞാൻ ഒരു നികൃഷ്ടമായ അനാവശ്യ വസ്തു എന്ന മാതിരി എന്നെ കണക്കാക്കുന്ന ഭാരതീയ സ്ത്രീ വർഗ്ഗം; ഒളിച്ചും പാത്തുമല്ലാതെ സ്ത്രീയുടെ സ്നേഹം അനുഭവിക്കാൻ യാതൊരു അവസരവും ലഭ്യമാക്കാത്ത ഒരു സമൂഹം; ഇതാണ്‌ എന്റെ നാട്‌... എന്നെ ഒറ്റപ്പെടുത്തിയ എന്റെ നാട്‌.. ചിലപ്പോൾ ആഗ്രഹിക്കാറുണ്ട്‌... എന്നെ അംഗീകരിക്കുന്ന സ്ത്രീകൾ ഉള്ള ഒരു നാട്ടിലേക്ക്‌ പാലായനം ചെയ്യാൻ. അവർ എല്ലാം അഭിസാരികകൾ ആണെങ്കിൽ പോലും എനിക്ക്‌ ഒരു പ്രശ്നവും ഇല്ല. എന്റെ മുഖത്തു പോലും നോക്കാത്ത, പൊങ്ങച്ചക്കാരികളായ മലയാളി പെണ്ണുങ്ങൾ ഒരെണ്ണം പോലും ഇല്ലാത്ത, എന്നാൽ എന്നെ ഒരു മനുഷ്യനായി കാണാൻ കഴിയുന്ന അഭിസാരികകളുടെ നാട്ടിലേക്ക്‌.. അങ്ങിനെ ഒരു നാടുണ്ടെങ്കിൽ..

N.J ജോജൂ June 24, 2009 at 10:30 AM  

And it is going to be(already?) a text book for students....for what purpose?
What is the intension?
what is the message?

Raju Tvpm June 24, 2009 at 5:54 PM  

She has every right to publish what so ever, she want to publish; provided the availability of publisher.
Such a book maybe enlightening to sex worker aspirants.
Here feminism and related matters are a kind of shaping foot according to shoe size...
Procreates cot!!!

chithrakaran:ചിത്രകാരന്‍ June 24, 2009 at 8:37 PM  

മറ്റൊരു കാഴ്ച്ചപ്പാടു വായിക്കാനായതില്‍ സന്തോഷം.
ചര്‍ച്ചചെയ്യേണ്ട വിഷയം.
സമയക്കുറവുള്ളതിനാല്‍ പിന്നീടാകാം.
ആശംസകള്‍...!!!

Amarghosh | വടക്കൂടന്‍ June 24, 2009 at 9:24 PM  

ഈയടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുറംചട്ടയില്‍ കണ്ട പുസ്തകങ്ങളുടെ ഒരു പരസ്യമാണ് ഓര്‍മ്മ വരുന്നത് (ഡിസി ബുക്സിന്റേതോ മറ്റോ ആയിരുന്നു). നളിനി ജമീലയുടെ ആത്മകഥ, സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകം, പിന്നെ ഏതോ ഒരു കള്ളന്റെ കഥ.... ചൂടപ്പം പോലെ വിറ്റ് പോകുന്ന മൂന്ന് പുസ്തകങ്ങള്‍ :)

Manoj മനോജ് June 25, 2009 at 9:40 AM  

ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ ജമീലയെ വിമര്‍ശീക്കുവാനാണോ ഇത് എഴുതിയതെന്ന് സംശയം. ജമീലയെ മാറ്റി നിര്‍ത്തി പത്രപ്രവര്‍ത്തനത്തിലൂടെ നോക്കിയാല്‍ വരികള്‍ക്കിടയില്‍ ജ്വലിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കുവാനാകില്ല.

ഒരു പത്രപ്രവര്‍ത്തകയില്‍ നിന്ന് ഇത്തരം വാക്കുകള്‍ വരുവാന്‍ പാടുണ്ടോ എന്ന് എഴുത്തുകാരി ഒന്ന് കൂടി ആത്മ വിശകലനം നടത്തണം എന്ന് ഒരപേക്ഷ. ഏത് ഒരാളുടെ ഇണ്ട്രൂവൂ ആയാലും പറയുന്ന ആളിന്റെ വാക്കുകള്‍ എഴുതപ്പെടരുതെന്ന വാശി തന്റെ ഊഴം വരുമ്പോഴും കാത്ത് സൂക്ഷിക്കുമെന്ന് കരുതുന്നു.

ഒരാള്‍ എന്ത് എഴുതണമെന്ന് കല്‍പ്പിക്കുവാന്‍ മാത്രമുള്ള താങ്കളുടെ ചങ്കുറ്റത്തെ പറ്റി എന്ത് പറയണം എന്നറിയില്ല.

ഒരു വേശ്യയെ ലൈംഗിക തൊഴിലാളിയായി കാണുവാന്‍ താന്‍ ഉള്‍പ്പെടുന്ന സമൂഹം ഒരിക്കലും അനുവദിക്കില്ല എന്ന് ഉറക്കേ പറയുമ്പോള്‍ തന്നെ ഈ പോസ്റ്റ് എഴുതിയ ആളുടെ (ദുര്‍ഗ്ഗ?) ഇടുങ്ങിയ ചിന്താഗതി വെളിച്ചത്ത് വരുന്നു.

ജമീല എന്ന വ്യക്തിയെയോ അവരുടെ പുസ്തകമോ വായിക്കാത്തതിനാല്‍ അതിലേയ്ക്ക് കടക്കുന്നില്ല. പക്ഷേ “ദുര്‍ഗ്ഗ” വേശ്യയെന്ന പൊതു രൂപത്തെ വിമര്‍ശിക്കുന്നതിലെ അപാകത ചൂണ്ടികാണീക്കപ്പെടേണ്ടതാണ് എന്ന് തോന്നുന്നു. കാരണം വേശ്യയായി ഒരാളും ജനിക്കുന്നില്ല. ചതിയില്‍ അകപ്പെട്ട് ആ അഴുക്ക് ചാലില്‍ തുടരുന്നവരാണവര്‍. അപവാദമായി ഈ അടുത്ത കാലത്ത് പോക്കറ്റ് മണിക്കായി ചില പെണ്‍കുട്ടികള്‍ യാതൊരു കുറ്റബോധവുമില്ലാതെ സ്വന്തം ശരീരം വില്‍ക്കുന്നുണ്ട്. എന്നാല്‍ പഴയ ജമീലമാര്‍ നിവര്‍ത്തികേടു കൊണ്ട് മാത്രമാണ് അത് ചെയ്യുന്നത്. അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, പകര്‍ച്ചവാദികള്‍ തടയുന്നതിനുമായി കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടങ്ങളിലും വേശ്യകളെ തൊഴിലാളിയായി തന്നെ കണ്ട് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നുള്ളത് പത്രപ്രവര്‍ത്തന രംഗത്തുള്ള “ദുര്‍ഗ്ഗ” മനസ്സിലാക്കുന്നില്ല എന്നുണ്ടെങ്കില്‍ ഒന്നില്ലെങ്കില്‍ ഇണ്ട്രവ്യൂ ചെയ്ത ആളോടുള്ള അസൂയ കൊണ്ട് അല്ലെങ്കില്‍ കപട സദാചാരം കൊണ്ട് എന്ന് മാത്രമേ പറയുവാന്‍ കഴിയൂ....

ആര്‍ ഡി ദുര്‍ഗാദേവി June 25, 2009 at 4:01 PM  

അഭിപ്രായങ്ങള്‍ അറിയിച്ച കുമാരന്‍, അനൂപ്‌, പാവത്താന്‍, കൊട്ടോട്ടിക്കാരന്‍, ഉറുമ്പ്, ഷെരീഫ്‌, ശ്രീ, ജോജു, രാജു, ചിത്രകാരന്‍, അമര്‍ഘോഷ്, മനോജ്‌, പിന്നെ മെയില്‍ അയച്ച ഹരി, ഉണ്ണി തുടങ്ങി എല്ലാവര്ക്കും നന്ദി. സാധാരണ എനിക്ക് പറയാനുള്ളത് ബ്ലോഗില്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നീടൊരു കുറിപ്പ് എഴുതാറില്ല. എങ്കിലും പ്രിയ സഹോദരന്‍ മനോജിന്റെ മനസ്സില്‍ ഉള്ള കുറച്ചു തെറ്റിധാരണകള്‍ ചൂണ്ടിക്കാട്ടാതെ വയ്യ.

സത്യത്തില്‍ ജമീലയെ വിമര്‍ശിക്കാന്‍ തന്നെയാണ് ഈ ബ്ലോഗ് എഴുതിയത്. എങ്കിലും ആദ്യമേ ഒരു കാര്യം പറയട്ടെ. ഞാന്‍ ഒരു പത്രപ്രവര്‍ത്തക അല്ല. മനസിലെ ചിന്തകള്‍ സഹൃദയരുമായി പങ്കു വക്കാന്‍ ശര്മിക്കുന്ന ഒരു സാദാരണക്കാരി. എന്റെ ചിന്തകള്‍ ശരിയെന്നു ഞാന്‍ വാശിപിടിക്കുന്നില്ല. എങ്കിലും എന്റെ ചിന്തകള്‍ക്ക് വ്യക്തമായ അടിത്തറ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പിന്നെ പത്രപ്രവര്‍തകയില്‍നിന്നു ഇത്തരം വാക്കുകള്‍ വരാന്‍ പാടുണ്ടോ എന്നതിനെ പറ്റി. പത്രപ്രവര്‍ത്തനം എന്നത് കൊണ്ടു പ്രിയ മനോജ്‌ എന്താണ് വിവക്ഷിക്കുന്നത്. ഞാന്‍ കരുതുന്നത് പത്രപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഉണ്ടാകേണ്ടത് സാമൂഹിക പ്രതിബധതയാനെന്നാണ്. നളിനി ജമീലമാരെ ഉയര്താനല്ല അവര്‍ ശ്രമിക്കേണ്ടത്. ഇനിയൊരു നളിനി ജമീലയെ ഉണ്ടാക്കതിരിക്കാനാണ്. പിന്നെ മോഷണവും പിടിച്ചു പറിയും ഒക്കെ ആളുകള്‍ ഗതികെട്ട് തന്നെ ചെയ്യുന്നതാണ് പലപ്പോഴും. എന്ന് കരുതി വിശാലമനസ്കനായ പ്രിയ മനോജ്‌ അതിനെയും തൊഴിലായി അംഗീകരിക്കുമോ??? തൊഴില്‍ എന്നതിന് കേവലം പണം ഉണ്ടാക്കാനുള്ള വഴി എന്ന് മാത്രം അര്ത്ഥം കല്പ്പിക്കുകയാനെന്കില്‍ മനോജിന്റെ വാദം ശരിയാണ്. ഞാന്‍ ഇടുങ്ങിയ ചിന്താഗതിക്കാരിയാണ്.

വേശ്യകളെ ഏതു സര്‍ക്കാരാണ് തൊഴിലാളിയായി അംഗീകരിച്ചിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ക്രിമിനല്‍ കുറ്റം ആണെന്നിരിക്കെ എങ്ങിനെ ആണ് അത് തൊഴിലായത്. അങ്ങനെയെങ്കില്‍ മോഷണവും തൊഴിലായി അതിന് വേണ്ട സൌകര്യങ്ങള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടി വരുമല്ലോ മനോജ്‌. ഒരു വ്യത്യാസമേ ഇവര്‍ തമ്മിലുള്ളൂ. മോഷ്ടാക്കള്‍ ആല്ലുകളുടെ ഭൌതികമായ സമാധാനം കവര്‍ന്നെടുക്കുന്നു. ഇവര്‍ മാനസികവും ധാര്‍മികവുമായതും. പിന്നെ ജമീലമാരുടെ നിവൃത്തികേടിന്റെ കാര്യം... അവര്ക്കു ഒരു തൊഴില്‍ നല്‍കിയാല്‍ അവര്‍ ചെയ്യുമോ. ഇല്ല. അവര്ക്കു ജീവിക്കാനുള്ള പണത്തിനു ഇതല്ലാതെ ഒരുപാടു പണികള്‍ ചെയ്യാന്‍ കിട്ടും. എന്നിട്ടുമെന്തേ അവര്‍ ഈ വഴിയില്‍ തന്നെ തുടരുന്നു. ആ മാനസികാവസ്ഥയാണ് ഞാന്‍ വിമര്‍ശിച്ചത്. അതിനെ പിന്താങ്ങുന്ന മാധ്യമങ്ങളെയും. നമ്മുടെ നാട്ടില്‍ സിനിമക്കു സെന്‍സര്‍ എന്നൊരു ഏര്‍പ്പാട് വച്ചിരിക്കുന്നത് എന്തിനാനെന്നറിയാമോ മനോജിനു??? പിന്നെ ഇന്റര്‍വ്യൂ ചെയ്ത ആളോടു എനിക്ക് അസ്സോയ എന്ന് പറഞത് നല്ല തമാശയായിപ്പോയി. എനിക്കയാളോട് സഹതാപമേ ഉള്ളു. ഇങ്ങനെ ഉള്ള ഒരാളെ ഉയര്‍ത്തിക്കാട്ടി തന്റെ സാമൂഹിക പ്രതിബധത വെളിവാക്കിയ അയാളോട് സഹതാപമേ ഉള്ളു. പിന്നെ കപടമല്ല, യധാര്‍തമായ ഒരു സദാചാരബോധം മനസിലുന്ടെന്നും മനോജിനെ അറിയിക്കട്ടെ. മനോജിനെ പോലുള്ളവര്‍ക്ക് അയ്യളോട് അസൂയ ഉണ്ടായേക്കാം. കാരണം മനോജ് ഇത്ര പറഞ്ഞതില്‍ നിന്നു തന്നെ മനസിലാക്കാന്‍ ഏറെ ബുദ്ധിയൊന്നും വേണ്ട. പിന്നെ ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയട്ടെ, ഒരു വേശ്യയെ ലൈംഗിക തൊഴിലാളിയായി ഒരിക്കലും ഞാന്‍ കാണില്ല. ഒരിക്കലും. കാരണം ലൈംഗികത മനോജിനെപ്പോലുള്ളവര്‍ക്ക് ഒരു തൊഴിലായിരിക്കാം, പക്ഷെ അങ്ങിനെ അല്ലാത്തവരും ഉണ്ടെന്നറിയുക. മനോജ്‌ തന്നെ പറയുന്നുണ്ടല്ലോ അത് അഴി‌ക്ക് ചാലാനെന്നു. അപ്പോള്‍ ആവഴിയില്‍ സുരക്ഷിതത്വം നല്‍കുന്നതിനു പകരം ആ വഴിയില്‍ നിന്നും മാറി നടക്കാന്‍ അവരെ സഹായിക്കുകയല്ലേ വേണ്ടത്. സത്യത്തില്‍ ജമീല മറ്റുള്ളവര്‍ അവരുടെ വഴി പിന്തുടരരുത് എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവരെ അംഗീകരിക്കാം. പക്ഷെ അതിന് അവര്‍ ചെയ്യേണ്ടത് ഇകകിളിയുനരതുന്ന പുസ്തകം അടിച്ചിറക്കി പണം ഉണ്ടാക്കുക അല്ല വേണ്ടിയിരുന്നത്. ശരീരം വില്‍ക്കുന്ന അവര്‍ക്കണോ അനുഭവങ്ങളും വില്‍ക്കാന്‍ മടിയില്ലാത്തത്. എന്തായാലും മനോജിന്റെ അഭിപ്രായ സ്വാതത്ര്യം ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ എത്ര പേര്‍ അതിന് തയ്യാറാവും എന്നി മനോജ്‌ തന്നെ അനുഭവിച്ചറിയുക.

Manoj മനോജ് June 26, 2009 at 12:50 AM  

ജമീലയെ വിമര്‍ശിച്ചതിനല്ല മറിച്ച് അതിലൂടെ അറിഞ്ഞോ അറിയാതെയോ വേശ്യകളെന്ന് വിളിക്കപ്പെടുന്നവരെ കൂടി വിമര്‍ശിച്ചത് കണ്ടത് കൊണ്ടാണ് അങ്ങിനെ എഴുതിയത്.

പിന്നെ പല ലേഖനങ്ങളും അച്ചടിച്ച് വന്നത് കണ്ടപ്പോള്‍ കരുതിയത് പത്രപ്രവര്‍ത്തന രംഗത്താണെന്നാണ്. പത്രപ്രവര്‍ത്തന രംഗത്ത് ഉള്ളവര്‍ തൊഴില്പരമായി അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒരു അഗ്നി പര്‍വ്വതം പോലെ ബ്ലോഗില്‍ പൊട്ടി തെറിപ്പിക്കുന്നത് കാണുവാന്‍ കഴിയുന്നുണ്ട് എന്നുള്ളതിനാല്‍ ഇതും അത് പോലെയെന്ന് കരുതി... ക്ഷമിക്കുക...

പക്ഷേ വേശ്യയെന്ന വര്‍ഗ്ഗത്തിനെ തള്ളിപറയാതെ അവരെ പൊതുധാരയിലേയ്ക്ക് കൊണ്ട് വരുവാന്‍ ശ്രമിക്കുക എന്നതല്ലേ നമ്മള്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് യു.എന്‍. പോലും വേശ്യ എന്ന പദം ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളി എന്ന് പറയുമ്പോള്‍ അവരുടെ ജീവിതം രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ എന്തിന് നാം പുറം തിരിഞ്ഞ് നില്‍ക്കണം. ഒരു തവണ വേശ്യയെന്ന് മുദ്രകുത്തിയവളെ മറ്റൊരു രൂപത്തിലേയ്ക്ക് മാറുവാന്‍ ഇന്നത്തെ നമ്മുടെ സമൂഹം സമ്മതിക്കുമോ? ആ സമ്മതത്തിലേയ്ക്കുള്ള കവാടമായി തൊഴിലാളി എന്ന പ്രയോഗിക്കുന്നതില്‍ തെറ്റുണ്ടോ?

കരീം മാഷ്‌ June 26, 2009 at 7:29 PM  

ആ പുസ്തകത്തിനെക്കുറിച്ചും അതു കമ്പോളവല്‍ക്കരിച്ചതിനെക്കുറിച്ചും അതു സമൂഹത്തിലുണ്ടാക്കിയ ഇമ്പാക്ടിനെക്കുറിച്ചും എന്റെ വീക്ഷണങ്ങള്‍ തന്നെ യാണു ശ്രീമതി ദുര്‍ഗാദേവി ഇവിടെ എഴുതിയിരിക്കുന്നത്.
ഒരൊപ്പ്.

indu September 12, 2009 at 12:13 PM  

ഹേ ഹേ ..
എന്താ ഇത്
ഈ നൂറ്റാണ്ടില്‍..ഒരു ആധുനിക നാരി...
മറ്റൊരുവളെ.
എന്തിനിങ്ങനെ കല്ലെറിയണം..
നളിനി ജമീലമാര്‍..
അവര്‍ ആഭിസാര്കകള്‍ ആകാം..
അവര്‍ കൂട്ടികൊടുപ്പുകാര്‍ ആകാം..
അവരെ അധിക്ഷേപിക്കുന്നതെന്തിനു..
നമ്മള്‍ കുല വധൂടികള്‍..
എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍..
ദുര്ഗ അടക്കം..
ഉണര്ര്നിരികുംപോഴും ഉറങ്ങുമ്പോഴും..
കണ്ണ് കൊണ്ടും..
മനസ് കൊണ്ടും..
സംസാരം കൊണ്ടും..
ചിന്തകള്‍ കൊണ്ടും
എന്തെല്ലാം ഹീനമായ കാര്യങ്ങള്‍ ആണ് ചെയ്യുന്നേ..
അധ്യാപികമാര്‍
എത്ര പേര്‍
സമൂഹത്തിനു മാതൃക ആയാണ് പെരുമാറന്നെ ..
സ്വന്തം വിധ്യാര്തികളുടെ ബഹുമാനം ആര്‍ജിക്കാന്‍ കഴിഞ്ഞ എത്ര പേര്‍ ഉണ്ട് അക്കൂട്ടത്തില്‍..
കുട്ടികളുടെ മന ശാസ്ത്രം അല്‍പ്പം പോലും മനസിലാകാതെ
സ്വന്തം തൊഴിലിനെ വ്യഭിചാരതെക്കാന്‍ അധമം ആക്കുന്ന എത്രയോ അധ്യാപിക മാരെ എനിക്കറിയാം..
നല്ല നിറമുള്ള സാരി ഉടുത്തു..
ഭംഗിയായി കണ്ണെഴുതി..
പൊട്ടും കുത്തി..
ചന്തത്തില്‍ ഒരുങ്ങി
ദുര്ഗ അടക്കമുള്ള സ്ത്രീകള്‍ എന്തിന്നാണ് പുറത്തു പോവുന്നത്..
പുരുഷന്മാര്‍ കാണാന്‍ അല്ലെ
മേധാ പട്കര്‍ നന്ദ്ക്കുന്ന പോലെ നടക്കാന്‍ നോക്കാറുണ്ടോ ഈ കുല വധൂടികള്‍..
ഇല്ല തന്നെ..
രാജ് trivandrum പറഞ്ഞ അഭിപ്രായം ആണ് ഉചിതം..
പ്രോക്രൂസ്ടസിന്റെ കട്ടില്‍..
അതിനേക്കാള്‍ വലുതാണ്‌ കലെന്കില്‍..
മുറിച്ചു കളയും..
അതിനേക്കാള്‍ ചെറുതാണ് ഉടലെന്കില്‍..
ചുറ്റിക കൊണ്ട് അടിച്ചു നീട്ടും..
കയ്യിലെ ചുറ്റിക കളഞ്ഞിട്ടു..
രാക്ഷസ ഭാവം കളഞ്ഞിട്ടു..
സ്വന്തം കുഞ്ഞിനെ എങ്കിലും
സിനിമ സീരിയല്‍ എന്നെല്ലാം പറഞ്ഞു നാടുകാര്‍ ആണുങ്ങളുടെ മുന്നില്‍ കൊണ്ടെത്തിച്ചു കൊടുക്കുന്ന അയല്‍ വക്കത്തെ കൂടുകാരിയോടു പറയൂ
നന്നാവാന്‍

indu September 12, 2009 at 12:14 PM  

nothing personal in it

indu September 12, 2009 at 12:14 PM  

nothing personal in it

anoop July 18, 2011 at 2:24 PM  

ലേഖനം വളരെ നന്നായിട്ടുണ്ട്.അഭിപ്രായം എഴുതാന്‍ ഇത്തിരി വൈകിയതിന് ക്ഷമിക്കുക. ശ്രീമതി ദുര്ഗ ദേവിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ഒരു പക്ഷെ എന്നെ പോലുള്ള ഒരുപാട് പേരുടെ അമര്ഷംി ആണ് ഈ ഒറ്റ ബ്ലോഗിലൂടെ സഹോദരി പങ്ക് വച്ചത്.നന്ദി. ഗള്ഫും നാടുകളില്‍ എജെന്റ്റ്‌ മാരുടെ ചൂഷണത്തിന് വിധേയരാകുന്ന ഒട്ടേറെ പേര്‍ എന്ന് നമ്മള്‍ എന്നും പറയുമ്പോള്‍ അതില്‍ ഭൂരിപക്ഷം പേരും പണം വ്യാമോഹിച്ചു പോയവര്‍ ആണെന്ന് നമ്മള്‍ ഓര്ക്കേിണ്ടത് അല്ലെ?

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP